ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: ബി​ജെ​പി
Thursday, October 29, 2020 11:56 PM IST
പേ​രാ​മ്പ്ര: കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര ക​ണ്ണി​പ്പൊ​യി​ൽ മീ​ത്ത​ൽ പ​ല ത​വ​ണ​യാ​യി ബോം​ബ് ക​ണ്ടെ​ത്തു​മ്പോ​ഴും ബോം​ബ് സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ഴും പോ​ലീ​സ് നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നു ബിജെ​പി പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ന​ൽ​കി​യി​ട്ടും നാ​ളി​തു​വ​രെ​യാ​യി പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ദു​രൂ​ഹ​ത​യു​ണ്ട്. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് വി.​സി. ബി​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ൾ ബോം​ബു ക​ണ്ടെ​ടു​ത്ത പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​ഷി​ബി, മീ​ത്ത​ൽ ബാ​ല​ൻ, പി.​കെ ധ​നീ​ഷ്, ത​യ്യി​ൽ വി​ജ​യ​ൻ, വി.​പി പ്ര​കാ​ശ​ൻ, മീ​ത്ത​ൽ ബാ​ബു, പി.​സി ഹ​രീ​ഷ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ച്
അ​ന്വേ​ഷ​ണം
ന​ട​ത്ത​ണമെന്ന്
പേ​രാ​മ്പ്ര: ക​ണ്ണി​പ്പൊ​യി​ൽ മീ​ത്ത​ൽ ഭാ​ഗ​ത്ത് ബോം​ബ് ശേ​ഖ​ര​ണം ക​ണ്ടെ​ത്തു​ന്ന​ത് ആ​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ സം​ഭ​വ​ത്തെ കു​റി​ച്ച് ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥ​ല​ത്ത് സ്ഫോ​ട​ന​വും ബോം​ബ് ശേ​ഖ​ര​ണ​വും പ​തി​വാ​യ​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ജ​നം ആ​ശ​ങ്ക​യി​ലാ​ണ്. കൂ​ടു​ത​ൽ ബോ​ബ് ഒ​ളി​പ്പി​ച്ചു വെ​ച്ചി​ട്ടു​ണ്ടോ​യെ​ന്ന ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ പ​റ​മ്പി​ൽ ജോ​ലി​ക്കെ​ത്തു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും. ക​ന്നു​കാ​ലി​ക​ളെ മേ​യാ​ൻ വി​ടാ​ൻ പോ​ലും ഭ​യ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​താ​യി ര​ജീ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഷ്ടി​യ താ​ത്പ​ര്യ​ത്തി​ന്‍റെ പേ​രി​ൽ സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് അ​ധ:​പ​തി​ച്ചെ​ന്ന് കെ.​കെ. ര​ജീ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

ധ​ർ​ണ ന​ട​ത്തി
പേ​രാ​മ്പ്ര: കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര​യി​ലെ ക​ണ്ണി​പൊ​യി​ൽ മീ​ത്ത​ൽ സ്ഥി​ര​മാ​യി ബോം​ബ് സ്ഫോ​ട​നം ന​ട​ക്കു​ക​യും ശേ​ഖ​ര​ണം ക​ണ്ടെ​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേഷ​ണം നി​ഷ്ക്രി​യ​മാ​യ​ത് കൊ​ണ്ട്, അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ടു ബി​ജെ​പി കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര മേ​ഖ​ല ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സി‌. ബി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​നീ​ഷ് പൊ​യി​ൽ​ക​ണ്ടി, കെ.​എം. ഷി​ബി, ത​യ്യി​ൽ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.