കാ​ലി​ക്ക​ട്ടി​ലെ വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം വി​വാ​ദം: ചാ​ൻ​സ​ല​ർ റി​പ്പോ​ർ​ട്ട് തേ​ടി
Wednesday, October 28, 2020 11:33 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്കെ​തി​രെ​യു​ള്ള കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ അ​ധി​കൃ​ത​ർ വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ വൈ​സ് ചാ​ൻ​സ​ല​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ൽ ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ത​സ്തി​തി​ക​ക​ളി​ൽ സ്ഥി​ര​നി​യ​മ​ന​ത്തി​ന് സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു​വെ​ന്ന് വാ​ഴ്സി​റ്റി സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍​സ​ൽ ഹൈ​ക്കോ​ട​തി​യി​ൽ വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​ൻ​ഡി​ക്ക​റ്റം​ഗം ഡോ.​റ​ഷീ​ദ് അ​ഹ​മ്മ​ദ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചാ​ൻ​സ​ല​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ടു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.