ജി​എ​ച്ച്എ​സ്എ​സ് പ​റ​മ്പി​ൽ സ്കൂ​ൾ കെ​ട്ടി​ടോ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു
Wednesday, October 28, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: ജി​എ​ച്ച്എ​സ്എ​സ് പ​റ​മ്പി​ൽ സ്കൂ​ൾ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മൂ​ന്നാം നി​ല പ​ണി​ക​ഴി​പ്പി​ച്ച​ത്.
ക്ലാ​സ് റൂ​മു​ക​ൾ, ഇ​ന്‍റ​ർ​ലോ​ക്ക്, ബാ​ത്ത് റൂം, ​ടൈ​ൽ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കു​രു​വ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ആ​ഗ്ന​സ് ലൗ​ലി ഡി​ക്രൂ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ര​തി ത​ട​ത്തി​ൽ, വാ​ർ​ഡ് മെം​ബ​ർ സ​രി​ത കു​ന്ന​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ദീ​പ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ, അ​ധ്യാ​പ​ക​ൻ വി. ​ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.