സ്‌​കൂ​ട്ട​റി​ൽനി​ന്നു വീ​ണ വീ​ട്ട​മ്മ ലോ​റി ക​യ​റി മ​രി​ച്ചു
Wednesday, October 28, 2020 11:21 PM IST
നാ​ദാ​പു​രം: ഭ​ർ​ത്താ​വി​നൊ​ന്നി​ച്ച് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് റോ​ഡി​ൽ തെ​റി​ച്ച് വീ​ണ വീ​ട്ട​മ്മ ടി​പ്പ​ർ ലോ​റി ക​യ​റി മ​രി​ച്ചു. കാ​യ​ക്കൊ​ടി സ്വ​ദേ​ശി​നി കു​റ്റി​ക്കാ​ട്ടി​ല്‍ സു​ലൈ​ഖ (55) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു നാ​ദാ​പു​രം-​ത​ല​ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ ചാ​ല​പ്രം റോ​ഡ് ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

എ​ട​ച്ചേ​രി​യി​ലു​ള​ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം. ഭ​ര്‍​ത്താ​വ് വ​ട​ക്ക മ​ഹ​മൂ​ദ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ക്ക​ള്‍: സ​മ​യ്യ, സു​നേ​ന, സു​ഹൈ​റ, സു​ഹൈ​ല്‍. മ​രു​മ​ക്ക​ള്‍: ജ​ലീ​ല്‍ അ​ടു​ക്ക​ത്ത്, നി​സാ​ര്‍ എ​ട​ച്ചേ​രി, റാ​ഷി​ദ് പാ​റ​ക്ക​ട​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഇ​സ്മാ​യി​ല്‍, ഹാ​രി​സ്, പാ​ത്തു, ആ​യി​ഷ.