സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ പ​ങ്കാ​ളി​ത്തം: കോ​ടി​യേ​രി​യു​ടെ മൗ​നം ദു​രൂ​ഹമെന്ന് എം.​ടി. ര​മേ​ശ്
Tuesday, October 27, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ഇ​ട​തു എം​എ​ല്‍​എ കാ​രാ​ട്ട് റ​സാ​ഖി​ന് നേ​രി​ട്ട് പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​ട്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ മൗ​നം തു​ട​രു​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്.
നേ​ര​ത്തെ ബി​ജെ​പി ത​ന്നെ കാ​രാ​ട്ട് റ​സാ​ഖി​ന് പ​ങ്കു​ള്ള​താ​യി വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ ആ​ധി​കാ​രി​ക​മാ​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ടി​യേ​രി എ​ന്തു​കൊ​ണ്ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് എം.​ടി. ര​മേ​ശ് ചോ​ദി​ച്ചു.
കാ​രാ​ട്ട് റ​സാ​ഖി​ന് കോ​ടി​യേ​രി​യു​മാ​യു​ള്ള ബ​ന്ധം പ​ക​ല്‍​പോ​ലെ വ്യ​ക്ത​മാ​ണ്. എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ലെ സ​ന്ദ​ര്‍​ശ​ക​നാ​ണ് കോ​ടി​യേ​രി. ഇ​ട​തു എം​എ​ല്‍​എ ക്കെ​തി​രാ​യി ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും നി​ല​പാ​ട് ഉ​ട​ന്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ര​മേ​ശ് കോ​ഴി​ക്കോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.