മ​ല​ബാ​റി​ന്‍റെ അ​ച്ച​ടി​സ്വ​പ്ന​ങ്ങ​ള്‍​ക്ക് 175 വ​യ​സ്; വെ​ബി​നാ​റി​ന് നാ​ളെ തു​ട​ക്ക​മാ​കും
Monday, October 26, 2020 11:15 PM IST
കോ​ഴി​ക്കോ​ട്: ഹെ​ര്‍​മ​ന്‍ ഗു​ണ്ട​ര്‍​ട്ട് ഉ​ത്ത​ര​കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച ത​ല​ശേ​രി മി​ഷ​ന്‍ പ്ര​സി​ന്‍റെ 175-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് "മ​ല​ബാ​റി​ന്‍റെ അ​ച്ച​ടി സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് 175 വ​യ​സ്' എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​റി​ന് നാ​ളെ തു​ട​ക്ക​മാ​കും. മ​ല​ബാ​ര്‍ മ​ഹാ​ഇ​ട​വ​ക ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ വ​കു​പ്പും മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 28 ന് ​രാ​വി​ലെ 10.30 ന് ​കൊ​യി​ലാ​ണ്ടി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഡോ. ​ഇ. ശ്രീ​ജി​ത്ത് "ഗു​ണ്ട​ര്‍​ട്ടും കേ​ര​ള വൈ​ജ്ഞാ​നി​ക​ത​യും' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.
30ന് ​വൈ​കീ​ട്ട് ആ​റി​ന് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ് മ​ല​യാ​ള ഗ​വേ​ഷ​ണ വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഡോ. ​ശ്രീ​ശൈ​ലം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ "ഹെ​ര്‍​മ​ന്‍ ഗു​ണ്ട​ര്‍​ട്ടും കേ​ര​ള ന​വോ​ത്ഥാ​ന​വും' എ​ന്ന വി​ഷ​യ​ത്തി​ലും പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. ന​വം​ബ​ര്‍ ഒ​ന്നി​ന് വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ല​ബാ​ര്‍ മ​ഹാ​യി​ട​വ​ക ബി​ഷ​പ്പ് ഡോ. ​റോ​യ്‌​സ് മ​നോ​ജ് വി​ക്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫാ. ​സു​നി​ല്‍ രാ​ജ് ഫി​ലി​പ്പ്, ഫാ. ​വി​നോ​ദ് അ​ല്ല​ന്‍, മ​ലീ​ഹ രാ​ഘ​വ​യ്യ, പ്രൊ​ഫ. ജ​യ​പ്ര​കാ​ശ് രാ​ഖ​വ​യ്യ, ഫാ. ​ജി.​എ​സ്. ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഷി​നോ​യ് ജെ​സി​ന്ത് അ​റി​യി​ച്ചു. ഫോ​ണ്‍: 99454 42495.