ക​ർ​ഷ​ക​രു​ടെ പി​ടി​ച്ചെ​ടു​ത്ത തോ​ക്കു​ക​ൾ തി​രി​കെ ന​ൽ​കണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Monday, October 26, 2020 11:14 PM IST
കു​റ്റ്യാ​ടി: കേ​ര​ള സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വയ്​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​ർ കൈ​വ​ശം വച്ചി​രു​ന്ന ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ൾ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​ത്ത​രം തോ​ക്കു​ക​ൾ ഉ​ട​മ​ക​ളാ​യ ക​ർ​ഷ​ക​ർ​ക്ക് തിരികെ ന​ൽ​ക​ണ​മെ​ന്നും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പു​തി​യ ലൈ​സ​ൻ​സ് ന​ൽ​ക​ണ​മെ​ന്നും ചാ​ത്ത​ൻ​കോ​ട്ട് ന​ട​യി​ൽ ചേ​ർ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജോ​സ് വി​ഭാ​ഗം കാ​വി​ലും​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെട്ടു.
കു​റ്റ്യാ​ടി റേഞ്ച് ഓ​ഫീ​സ​ർ ക​ർ​ഷ​ക​രു​ടെ യോ​ഗം വി​ളി​ച്ചുചേ​ർ​ത്ത് തോ​ക്കു​ക​ൾ കൈ​വ​ശ​മു​ള്ള കൃ​ഷി​ക്കാ​ർ​ക്ക് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും യോഗം ആവശ്യപ്പെട്ടു. ജ​ന. സെ​ക്ര​ട്ട​റി മ​ത്താ​യി പൂ​ത​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി ഞെ​ഴു​കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​ബി മു​ക്ക​ൻ തോ​ട്ടം, ജോ​ബി വാ​ത​പ്പ​ള്ളി, രാ​ജ​ൻ പ​റേ​മ്മ​ൽ, മാ​ണി അ​ര​ങ്ങ​ത്ത്, ഷി​ന്‍റോ പാ​ര​ത്താ​ൽ, ത​ങ്ക​ച്ച​ൻ ത​കി​ടി​യേ​ൽ, മാ​ത്യു ചി​റ​ക്ക​ട​വി​ൽ, വ​ർ​ഗീ​സ് ക​രു​മ​ത്തി​ൽ, ഷി​ജോ പാ​ര​ത്താ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.