ആ​ദ്യാ​ക്ഷ​ര​ത്തോ​ടൊ​പ്പം അ​വ​ർ മ​ല​യെ​ന്നും കു​റി​ച്ചു
Monday, October 26, 2020 11:14 PM IST
പേ​രാ​മ്പ്ര: ക​രി​ങ്ക​ൽ ഖ​ന​ന ഭീ​ഷ​ണി നേ​രി​ടു​ന്ന ചെ​ങ്ങോ​ടു​മ​ല​യെ സാ​ക്ഷിനി​ർ​ത്തി​യാ​യി​രു​ന്നു അ​വ​ർ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ച​ത്. ഹ​രി​ശ്രീയോ​ടൊ​പ്പം ഇ​ല, മ​രം, മ​ല എ​ന്നീ വാ​ക്കു​ക​ളും എ​ഴു​ത്തി​നി​രു​ത്തി​യ പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ക​ല്പ​ക​ശേ​രി ജ​യ​രാ​ജ​ൻ അ​വ​രെ​ക്കൊ​ണ്ട് എ​ഴു​തി​ച്ചു.

ആ​ദ്യാ​ക്ഷ​ര​ത്തോ​ടൊ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ചി​ന്ത​യും ആ കു​രു​ന്നു​ക​ളു​ടെ മ​ന​സി​ൽ കോ​റി​യി​ടാ​നാ​യി ആ ​കു​ഞ്ഞു​കൈ​ക​ൾ ഫ​ല​വൃ​ക്ഷ തൈ​ക​ളും ന​ട്ടു. ന​ര​യം​കു​ളം വെ​ങ്ങി​ലോ​ട്ട് വി​ജീ​ഷ് - മി​ഥു​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദി​ദേ​വ്, പാ​വു​ക്ക​ണ്ടി അ​നീ​ഷ് - അ​തു​ല്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഭി​രാ​മി, മ​ന്ദ​ങ്കാ​വ് ചി​റ​യ​ൻ​കു​ഴി​യി​ൽ മീ​ത്ത​ൽ റി​നീ​ഷ് - ബി​ജി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഋ​ഗ്വേ​ദ എ​ന്നി​വ​രെ​യാ​ണ് എ​ഴു​ത്തി​നി​രു​ത്തി​യ​ത്. സാ​ഹി​ത്യ സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ​ക്കൊ​ണ്ട് പ​ല​രും വീ​ടു​ക​ളി​ലാ​ണ് ആ​ദ്യാ​ക്ഷ​രം കു​റി​ച്ച​ത്.