നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ക​രി​യാ​ത്തും​പാ​റ​യി​ൽ സ​ന്ദ​ർ​ശ​ക​ർ
Sunday, October 25, 2020 11:06 PM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​രി​യാ​ത്തും​പാ​റ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ.
ഇ​ന്ന​ലെ രാ​വി​ലെ​മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് ഇ​വി​ടേ​ക്കെ​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ഴ്ച മു​ൻ​പ് കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഈ ​വി​വ​രം നാ​ട്ടു​കാ​ർ സ​ന്ദ​ർ​ശ​ക​രെ ധ​രി​പ്പി​ച്ചി​ട്ടും ആ​രും ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.​തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​രെ മ​ട​ക്കി അ​യ​ച്ച​ത്.