നി​ർ​മാ​ണ പ്ര​വൃത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 25, 2020 11:05 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര സി​കെ​ജി​എം ഗ​വ. കോ​ള​ജി​ന്‍റെ പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കിന്‍റെ​യും ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ​യും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു.
കോ​ള​ജി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 7.82 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ​യും ലൈ​ബ്ര​റി ബ്ലോ​ക്കി​ന്‍റെ​യും പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണോദ് ഘാ​ട​ന ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജാ​ത മ​ന​ക്ക​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. ബാ​ല​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത കൊ​മ്മി​ണി​യോ​ട്ട്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ര​തി രാ​ജീ​വ്, കോ​ളേ​ജ് പ്രി​ന്‍​സി​പ്പാ​ള്‍ ഡോ. ​വ​ത്സ​ല കി​ഴ​ക്കേ​കാ​ര്‍​മ്മ​ല്‍, കെ.​കെ. ഹ​നീ​ഫ, ച​ന്ദ്ര​ന്‍ ക​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.