തി​രു​വ​മ്പാ​ടി സി​ഐ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ
Sunday, October 25, 2020 11:05 PM IST
തി​രു​വ​മ്പാ​ടി: മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് അ​പ​ക​ടം വ​രു​ത്തി​യ തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ ഷ​ജു ജോ​സ​ഫി​ന് സ​സ്പെ​ൻ​ഷ​ൻ.
ക​ഴി​ഞ്ഞ​ദി​വ​സം വ​യ​നാ​ട് കേ​ണി​ച്ചി​റ​യി​ൽ ആ​ണ് ഷ​ജു ജോ​സ​ഫ് ഓ​ടി​ച്ച കാ​ർ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഷ​ജു ജോ​സ​ഫി​നെ​തി​രെ കേ​ണി​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ട് നോ​ർ​ത്ത് സോ​ൺ ഐ​ജി അ​ശോ​ക് യാ​ദ​വ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​എ​സ്പി എം. ​പ്ര​ദീ​പ് കു​മാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

അ​നു​ശോ​ചി​ച്ചു

പേ​രാ​മ്പ്ര: കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റും കൂ​ത്താ​ളി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ പി.​കെ. നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ല്‍ എ​ഴാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ല്‍ ര​വി​ന്ദ്ര​ന്‍ കു​ട്ടി​ക്കു​ന്നു​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​ണി​യി​ല്‍ മോ​ഹ​ന്‍​ദാ​സ്, ത​ണ്ടോ​റ ഉ​മ്മ​ര്‍, ടി.​എ​ന്‍. റം​ഷാ​ദ്, എം.​കെ. അ​മ്മ​ത് കു​ട്ടി, നാ​രാ​യ​ണ​ന്‍ ക​ല്ലാ​ക്കൊ​ല്ലി, പി.​സി. കാ​ര്‍​ത്യാ​യ​നി, ഉ​ണ്ണി​കൃ​ഷ്ണ്ണ​ന്‍ താ​നി​ക്ക​ണ്ടി, കെ.​കെ. റാ​ഷി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പി.​കെ. നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ പ്രി​യ​ദ​ര്‍​ശി​നി ജ​ന​ശ്രീ സം​ഘം അ​നു​ശോ​ചി​ച്ചു. മ​ഹി​മ രാ​ഘ​വ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ലീ​ന, റീ​ത്ത ബ​ഹ​ന്‍, കെ. ​ച​ന്ദ്രി​ക, പി.​എ​ന്‍.​പി. ലീ​ല, റു​ബീ​ന അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.