വ​ന്യ​ജീ​വി​ക​ളാ​ല്‍ ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണം: എം.​കെ. രാ​ഘ​വ​ന്‍ എം​പി
Sunday, October 25, 2020 11:04 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ വ​ന്യ ജീ​വി​ക​ളി​ല്‍ നി​ന്ന് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി വ​നം മ​ന്ത്രി കെ. ​രാ​ജു​വി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന വെ​ള്ള​ല​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​ര്‍​ഷ​ക​രു​ടെ വി​ള​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​പ​ന്നി​ക്കൂട്ടം വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ല്‍ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ട്ടു​പ​ന്നി​ക്കൂട്ട​ങ്ങ​ളെ ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ക്കാ​ത്ത ത​ര​ത്തി​ല്‍ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ ത​ന്നെ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല.
കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​നു​ള്ള ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടു പോ​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് അ​തി​ന് വേ​ണ്ട ത​ര​ത്തി​ല്‍ ന​ട​പ​ടി​ക​ളു​ണ്ടാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ള്‍ ക​ര്‍​ഷ​ക​രി​ല്‍നി​ന്ന് ഉ​യ​ര്‍​ന്നു വ​ന്നി​ട്ടു​ള്ള​ത് എം​പി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​ര​ത്തി​ല്‍ വി​ള​ക​ള്‍​ക്ക് കാ​ട്ടു​പ​ന്നി ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ഷു​ദ്ര ജീ​വി​ക​ളി​ല്‍നി​ന്ന് നാ​ശം വ​രു​ന്നെ​ന്ന വ്യാ​പ​ക പ​രാ​തി ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് തു​ട​ര്‍​ച്ച​യാ​യി ഉ​യ​ര്‍​ന്നു​വ​ന്ന വി​വ​രം എം​പി മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ചു.
കോ​വി​ഡ് മൂ​ലം ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് പു​റ​മേ ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളും ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.