പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​രു​ത്: എം.​കെ. രാ​ഘ​വ​ന്‍ എം​പി
Friday, October 23, 2020 12:33 AM IST
കോ​ഴി​ക്കോ​ട്: പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ സ​ർ​വീ​സു​ക​ള്‍ എ​ക്സ്പ്ര​സ് സ​ര്‍​വീ​സു​ക​ളാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ലെ എ​തി​ര്‍​പ്പ​റി​യി​ച്ച് എം.​കെ. രാ​ഘ​വ​ന്‍ എം​പി കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​ക്കും റെ​യി​ല്‍​വേ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും ക​ത്ത​യ​ച്ചു. വി​വി​ധ സോ​ണു​ക​ളി​ലെ 162 പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ എ​ക്സ്പ്ര​സ് സ​ര്‍​വീ​സു​ക​ളാ​യി ഉ​യ​ര്‍​ത്താ​നു​ള്ള റെ​യി​ല്‍​വേ​യു​ടെ തീ​രു​മാ​നം ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.​
ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​രു​ന്ന​തോ​ടൊ​പ്പം ത​ന്നെ ചെ​റു സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്റ്റോ​പ്പു​ക​ളും എ​ടു​ത്തു​ക​ള​യേ​ണ്ടി​വ​രും. അ​തോ​ടെ കോ​വി​ഡി​ന് മു​ന്‍​പ് ഇ​വ​യെ ആ​ശ്ര​യി​ച്ചി​രു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യും അ​വ​ർ കൂ​ടു​ത​ല്‍ പ​ണം മു​ട​ക്കി മ​റ്റു​യാ​ത്രാ സൗ​ക​ര്യ​ങ്ങ​ള്‍ തേ​ടേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​ക്കു​ക​യും ചെ​യ്യും.​
യാ​ത്ര​ക്കാ​രെ വ​ഴി​യാ​ധാ​ര​മാ​ക്കാ​തെ അ​വ​ര്‍​ക്കു​ത​കു​ന്ന ത​ര​ത്തി​ല്‍ മെ​മു പോ​ലു​ള്ള സ​ർ​വീ​സു​ക​ള്‍ പ​ക​രം ആ​രം​ഭി​ക്ക​ണ​മെ​ന്നും എം​പി മ​ന്ത്രി​യോ​ടും ചെ​യ​ര്‍​മാ​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.