ആ​റു​വ​രി​പാ​ത: രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം ബൈ​പാ​സ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Friday, October 23, 2020 12:33 AM IST
കോ​ഴി​ക്കോ​ട് : രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം ബൈ​പാ​സ് ആ​റു​വ​രി​പാ​ത​യാ​ക്ക​ല്‍ പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം. പ്ര​വൃ​ത്തി ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സ് നേതാവ് കെ.​പി. നി​ധീ​ഷ് നൽകിയ ഹ​ര്‍​ജി​യി​ലാ​ണ് അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

രാ​മ​നാ​ട്ടു​ക​ര മു​ത​ല്‍ വെ​ങ്ങ​ളം വ​രെ​യു​ള്ള കോ​ഴി​ക്കോ​ട് ബൈ​പാ​സ് ആ​റു​വ​രി​പ്പാ​ത​യാ​ക്കാ​ന്‍ 2018ല്‍ ​ക​രാ​റു​റ​പ്പി​ച്ചി​ട്ട് ര​ണ്ട് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി​ട്ടും പ്ര​വൃ​ത്തി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.
2018 ഏ​പ്രി​ല്‍ 18നാ​ണ് ബൈ​പാ​സ് ആ​റു​വ​രി​പ്പാ​ത​യാ​ക്കാ​നു​ള്ള ക​രാ​ര്‍ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള കെ​എം​സി ഏ​റ്റെ​ടു​ത്ത​ത്. സെ​പ്റ്റം​ബ​റോ​ടെ നി​ര്‍​മാ​ണം തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം.
എ​ന്നാ​ല്‍ ക​രാ​റു​കാ​ര്‍ ബാ​ങ്ക് ഗ്യാ​ര​ണ്ടി അ​ട​യ്ക്കു​ന്ന​തി​ല്‍ വ​രു​ത്തി​യ വീ​ഴ്ച​കാ​ര​ണം ഇ​ത് ഏ​റെ നീ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ പ്ര​വൃ​ത്തി വീ​ണ്ടും തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്ത് ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ് അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ബൈ​പാ​സ് വി​ക​സ​നം വൈ​കാ​തി​രി​ക്കാ​ന്‍ ഇ​തു​മാ​ത്രം ഒ​റ്റ​പ്പദ്ധ​തി​യാ​യി ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്പേ സ്ഥ​ല​മെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​താ​ണെ​ങ്കി​ലും ബൈ​പാ​സി​ന് ടെ​ന്‍​ഡ​ര്‍ തു​റ​ക്കു​ന്നു​ള്‍​പ്പെ​ടെ​യു​ള്ള ന​പ​ടി​ക​ളെ​ല്ലൊം ഏ​റെ വൈ​കി. പ​ദ്ധ​തി​ച്ചെ​ല​വ് കൂ​ടി​യ​തി​നാ​ല്‍ കേ​ന്ദ്ര​ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​തെ ഏ​ഴു​ത​വ​ണ​യാ​ണ് ടെ​ന്‍​ഡ​ര്‍ മാ​റ്റി​വച്ച​ത്.

പി​ന്നീ​ട് എം.​കെ. രാ​ഘ​വ​ന്‍ എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ന്‍ ഗ​ഡ്ക​രി മു​ന്‍​കൈ​യെ​ടു​ത്ത് പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കു​ക​യാ​യ​ത്. മു​ന്‍​ഗ​ണ​നാ പ​ദ്ധ​തി​യാ​യി കോ​ഴി​ക്കോ​ട് ബൈ​പാ​സി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഓ​രോ ഘ​ട്ട​ത്തി​ലും പി​ന്നോ​ട്ടു​പോ​യി. 2018 ന​വം​ബ​റി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട ബാ​ങ്ക് ഗ്യാ​ര​ണ്ടി 2019 വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യെ പ​ങ്കാ​ളി​യാ​ക്കി ബാ​ങ്ക് ഗ്യാ​ര​ണ്ടി അ​ട​യ്ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​രു​ന്നെ​ങ്കി​ലും കെ​എം​സി അ​തി​ല്‍ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല.
പി​ന്നീ​ട് പ​ദ്ധ​തി റീ​ടെ​ന്‍​ഡ​ര്‍ ചെ​യ്യേ​ണ്ടി​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ പ​ങ്കാ​ളി​ത്ത​മു​ള്ള ഇ​ന്‍​ക​ലി​നെ​ക്കൂ​ടെ പ​ങ്കാ​ളി​യാ​ക്കി​യ​ത്. എ​ന്നാ​ല്‍ ഇ​ന്‍​ക​ലും പി​ന്‍​മാ​റു​ക​യാ​യി​രു​ന്ന ു.