കൂ​രാ​ച്ചു​ണ്ടി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി
Friday, October 23, 2020 12:29 AM IST
കൂ​രാ​ച്ചു​ണ്ട്: 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ൾ​ക്കാ​ർ​ക്കും 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ബെ​ന്നി പു​തി​യാ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്ജോ​സ് ചെ​റു​ക്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഫി​ലി​പ്പ് താ​ന്നി​യാ​നി, ജോ​സ് ചെ​റു​ക്കാ​വി​ൽ,ബി​നു കോ​ത​മ്പ​നാ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.