റ​വ​ന്യൂ​രേ​ഖ​ക​ൾ ന​ൽ​കാ​ത്ത​തി​നെ​തി​രേ ക​ർ​ഷ​ക​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Wednesday, October 21, 2020 11:17 PM IST
കൂ​രാ​ച്ചു​ണ്ട് : ഭൂ​നി​കു​തി സ്വീ​ക​ര​ണ​വും റ​വ​ന്യൂ​രേ​ഖ​ക​ളും ന​ൽ​കു​ന്ന സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ൽ ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ർ ല​ഭി​ക്കു​ന്ന​തി​നാ​യി കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ൽ അ​പേ​ക്ഷ ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും റ​വ​ന്യൂ​രേ​ഖ​ക​ൾ അ​നു​വ​ദി​ക്കാ​ത്ത വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ ക​ല്ലാ​നോ​ട്ടെ ക​ർ​ഷ​ക​നും ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ നേ​താ​വു​മാ​യ സി​റി​യ​ക് മ​ണ്ണാ​ങ്ക​ത​ട​ത്തി​ൽ ( കു​ര്യ​ൻ ചെ​മ്പ​നാ​നി) കൂ​രാ​ച്ചു​ണ്ട് പോ​ലീ​സി​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ലും പ​രാ​തി ന​ൽ​കി.​
മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ണ്ട​പ്പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ ക​ർ​ഷ​ക​ൻ പ​ല​ത​വ​ണ ഓ​ഫീ​സി​ൽ ചെ​ന്നി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പ് ക​ർ​ഷ​ക​നും കു​ടും​ബ​വും വി​ല്ലേ​ജ് ഓ​ഫീ​സി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സം​യു​ക്ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ൾ ഇ​ട​പെ​ടു​ക​യും ഉ​ട​ൻ ഇ​തു സം​ബ​ന്ധി​ച്ച് വി​വ​രം ന​ൽ​കാ​മെ​ന്ന റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​റ​പ്പി​ൻ​മേ​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.​തു​ട​ർ​ന്ന് ഇ​ന്ന​ലെ ഓ​ഫീ​സി​ലെ​ത്തി​യ ക​ർ​ഷ​ക​ന് ഇ​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നും വി​വ​രം ല​ഭി​ച്ച​ത്.​തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.
എ​ന്നാ​ൽ 31-ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​പ​ക്ഷം അ​ടു​ത്ത​മാ​സം ര​ണ്ടു​മു​ത​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കു​മെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും സി​റി​യ​ക് അ​റി​യി​ച്ചു.