പൊ​ട്ടി​യ പൈ​പ്പ് വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ന്നാ​ക്കി
Wednesday, October 21, 2020 11:17 PM IST
ച​ക്കി​ട്ട​പാ​റ: പൈ​പ്പ് പൊ​ട്ടി കു​ള​മാ​യ റോ​ഡി​ൽ നാ​ട്ടു​കാ​ർ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ച​ത് വാ​ർ​ത്ത​യാ​യ​പ്പോ​ൾ പേ​രാ​മ്പ്ര വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ പൈ​പ്പു ന​ന്നാ​ക്കി. പെ​രു​വ​ണ്ണാ​മൂ​ഴി - ച​ക്കി​ട്ട​പാ​റ റോ​ഡി​ൽ പു​ളി​ക്ക​പ്പ​ടി​യി​ലാ​യി​രു​ന്നു പൈ​പ്പ് പൊ​ട്ടി കു​ണ്ടും കു​ഴി​യും വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ വാ​ഴ ന​ട​ൽ പ്ര​തി​ഷേ​ധം ദീ​പി​ക​യി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു.

ഒ​രു നെ​ല്ലും മീ​നും പ​ദ്ധ​തി​ക്ക് തു​ട​ക്കം

പേ​രാ​മ്പ്ര : ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ഒ​രു നെ​ല്ലും മീ​നും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​വ​ള​പ്പാ​ണ്ടി പാ​ട​ശേ​ഖ​ര​ത്തി​ല്‍ മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 140 ഏ​ക്ക​റി​ല്‍ ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും 10 ഏ​ക്ക​റി​ല്‍ കീ​ഴ​രി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് ഈ ​പ​ദ്ധ​തി ഈ ​വ​ര്‍​ഷം ന​ട​പ്പാ​ക്കു​ന്ന​ത്. മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്ക​ല്‍ ച​ട​ങ്ങ് ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ഫീ​സ കൊ​യി​ലോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഇ. ​ബാ​ല​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.