കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ മ​നം ക​വ​ര്‍​ന്ന മ​നു​ഷ്യസ്‌​നേ​ഹി​: ഡോ.വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ൽ
Wednesday, October 21, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​പി​താ​വെ​ന്ന നി​ല​യി​ലും ക​റ​തീ​ര്‍​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നെ​ന്ന നി​ല​യി​ലും കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ മ​നം ക​വ​ര്‍​ന്ന തി​ക​ഞ്ഞ മ​നു​ഷ്യ സ്‌​നേ​ഹി​യാ​യി​രു​ന്നു മു​ന്‍ മേ​യ​ര്‍ പി.​ഭാ​സ്‌​ക​ര​നെ​ന്ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍.
സ​മീ​പി​ച്ച​വ​രെ​യെ​ല്ലാം വ​ലി​പ്പ​ചെ​റു​പ്പം നോ​ക്കാ​തെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്ന​താ​യും അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ല്‍ ബിഷപ് പ​റ​ഞ്ഞു.

സ​മ​രം
സം​ഘ​ടി​പ്പി​ച്ചു

മു​ക്കം: കോ​ട്ട​മു​ഴി പാ​ല​ത്തി​ന്‍റെ (ക​ലു​ങ്ക്) അ​പ​ക​ട സാ​ധ്യ​ത ദി​നേ​ന ഏ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴും കാ​ര​ശേരി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ നേ​തൃ​ത്വ​ത്തി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും നി​സം​ഗ​ത.
ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ പാ​ലം ഉ​ട​നെ​ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും അ​ലം​ഭാ​വ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചും യു​ഡി​എ​ഫ് ക​ക്കാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ച്ചു.