കാ​റി​നു​ള്ളി​ൽ യു​വ​തി​ മ​രി​ച്ച നി​ല​യി​ൽ
Wednesday, October 21, 2020 9:59 PM IST
മു​ക്കം:​ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ഞ്ചാ​ട്ടി പ്ലാ​ത്തോ​ട്ട​ത്തി​ൽ അ​ച്ചാ​ണ്ടി​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ​യും മ​ര​ഞ്ചാ​ട്ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ ദീ​പ്തി (40) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ഞ്ചാ​ട്ടി- തോ​ട്ടു​മു​ക്കം റോ​ഡി​ൽ കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​ത്തും​പൊ​യി​ലി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ട​ച്ചി​ട്ട കാ​റി​ന്‍റെ ഉ​ൾ​വ​ശ​ത്തെ ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ തീ ​ക​ത്തി​യി​ട്ടു​ണ്ട്. കാ​റി​ന​ക​ത്ത് മ​ണ്ണെ​ണ്ണ​യും തീ​പ്പെ​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. ഡ്രൈ​വിം​ഗ് സീ​റ്റി​ൽ സീ​റ്റ് ബെ​ൽ​റ്റ് ഇ​ട്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്.

കാ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ഷാ​ദ രോ​ഗ​മു​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്നു.

പ്ലാ​ത്തോ​ട്ട​ത്തി​ൽ മാ​ത്യു​വി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: ക്രി​സ്റ്റി, ക്രി​സാ​നൊ, ക്രി​സ്. മു​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.