പോ​ലീ​സ് ഫ്‌​ളാ​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ട്
Tuesday, October 20, 2020 11:02 PM IST
കോ​ഴി​ക്കോ​ട്: റാം​മോ​ഹ​ന്‍ റോ​ഡി​ലെ ചി​ന്താ​വ​ള​പ്പി​ലെ പോ​ലീ​സ് ഫ്‌​ളാ​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ട്. ലോ​വ​ര്‍ സ​ബോ​ര്‍​ഡി​നേ​റ്റ് ക്വാ​ർ​ട്ടേ​ഴ്‌​സാ​യി​ട്ടും ഉ​യ​ര്‍​ന്ന റാ​ങ്കി​ലു​ള്ള പ​ല ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും താ​മ​സ​ത്തി​നു​ള്ള അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ടാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ഞ്ചു മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ക്വാ​ർ​ട്ടേ​ഴ്‌​സ് അ​നു​വ​ദി​ക്കു​ന്ന​തെ​ന്നാ​ണ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്. എ​ന്നാ​ല്‍ ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പ​ര​സ്യ​മാ​യി ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്.

ഫ്‌​ളാ​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ക​ണം, കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ വീ​ടു​ണ്ടാ​വ​രു​ത്, സി​റ്റി​യി​ല്‍ ക്വാ​ർ​ട്ടേ​ഴ്‌​സ് ഉ​ണ്ടാ​വ​രു​ത്, സു​ര​ക്ഷാ ഭീ​ഷ​ണി​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം, അ​പേ​ക്ഷ​യു​ടെ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ര​ഗ​ണി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് പ​രാ​മ​ര്‍​ശി​ച്ച​ത്.

ര​ണ്ട് കി​ട​പ്പു​മു​റി​ക​ള്‍ ഉ​ള്ള 48 ഫ്ളാ​റ്റു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഫ്‌​ളാ​റ്റ് അ​നു​വ​ദി​ച്ച 48 പേ​രു​ടെ പ​ട്ടി​ക​യും ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നു. ഇ​തി​ല്‍ നാ​ലു​പേ​ര്‍ മി​നി​സ്റ്റീ​രി​യ​ല്‍ സ്റ്റാ​ഫാ​ണ്. ലോ​വ​ര്‍ സ​ബോ​ര്‍​ഡി​നേ​റ്റി​നു​ള്ള ഫ്‌​ളാ​റ്റാ​യി​ട്ടും ഡി​വൈ​എ​സ്പി, ഇ​ന്‍​സ്പ​ക്ട​ർ, സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ റാ​ങ്കി​ലു​ള്ള പോ​ലീ​സു​കാ​ര്‍​ക്ക് ഇ​വി​ടെ പ്ര​ത്യേ​കം ഫ്‌​ളാ​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

12 പേ​ര്‍​ക്കാ​ണ് ഇ​പ്ര​കാ​രം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ഫ്‌​ളാ​റ്റ് ന​ല്‍​കി​യ​ത്. ഇ​തി​ല്‍ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം അ​പേ​ക്ഷി​ച്ച ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്നു. ഫ്‌​ളാ​റ്റി​ന് അ​ര്‍​ഹ​രാ​യ ലോ​വ​ര്‍ സ​ബോ​ര്‍​ഡി​നേ​റ്റ് റാ​ങ്കി​ലു​ള്‍​പ്പെ​ടു​ന്ന സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ്, സി​വി​ല്‍ പോ​ലീ​സ് എ​ന്നീ റാ​ങ്കി​ലു​ള്ള​വ​രെ പൂ​ര്‍​ണ​മാ​യും അ​അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ഈ ​റാ​ങ്കി​ലു​ള്ള 32 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഫ്‌​ളാ​റ്റ് അ​നു​വ​ദി​ച്ച​ത്. 2018 ല്‍ ​അ​പേ​ക്ഷി​ച്ച​വ​രെ പോ​ലും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് അ​ന്തി​മ​പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

2018 -ല്‍ ​മാ​ത്രം 69 പേ​രാ​ണ് അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​വ​രി​ല്‍ ചി​ല​ര്‍ മാ​ത്ര​മാ​ണ് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യ​ത്. ഇ​തി​നു​പു​റ​മേ ടൗ​ണ്‍ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള മൂ​ന്നു​ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​ണ്. ഇ​വി​ടെ​യു​ള്ള​വ​രെ കൂ​ടി പു​തി​യ ഫ്‌​ളാ​റ്റ് അ​നു​വ​ദി​ക്കു​മ്പോ​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ പ​ല​ര്‍​ക്കും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. നി​ല​വി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സു​കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.