റോ​ഡ് നി​ർ​മി​ച്ച് ജ​ന​മൈ​ത്രി പോ​ലീ​സ്
Sunday, October 18, 2020 11:10 PM IST
മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ ക​ല്ലു​രു​ട്ടി ഡി​വി​ഷ​നി ലെ ​പൊ​യി​ലി​ങ്ങ​ൽ വേ​ലാ​യു​ധ​ന്‍റെ വീ​ട്ടി​ലേ​ക്ക് മു​ക്കം ജ​ന​മൈ​ത്രി പോലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ റോ​ഡ് നിർമിച്ചു.​മാ​സ​ങ്ങ​ളാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന റോ​ഡ് വി​ഷ​യം സ്ഥ​ലം ഉ​ട​മ​യാ​യ സു​ജേ​ഷു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ് എ​സ്ഐ അ​സ​യി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​സം​സാ​രി​ച്ച് തീ​ർ​പ്പാ​ക്കി റോ​ഡ് നി​ർ​മിക്കു​ക​യാ​യി​രു​ന്നു.
സി​പി​ഒ മാ​രാ​യ കെ.​സു​നി​ൽ, പി.​കെ. ബി​ജു, കെ.​ജ​യ​മോ​ദ്, നാ​ട്ടു​കാ​രാ​യ ക​ല്ലു​രു​ട്ടി നെ​ല്ലൂ​ളി ഗി​രീ​ഷ്, മ​ണാ​ശേരി തോ​ട്ട​ത്തി​ൽ മ​ണി എ​ന്നി​വ​രും സ്ഥ​ലംം ഉ​ട​മ​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു .
ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ നേ​ര​ത്തെ മു​ക്കം ന​ഗ​ര​ഭയി​ലേ​യും കാ​ര​ശേരി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ത​ർ​ക്ക​ത്തിലു​ണ്ടാ​യി​രു​ന്ന പ​ല റോ​ഡു​ക​ളും നി​ർ​മി​ച്ച് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തി​രു​ന്നു.