ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ‌ ന​വീ​ക​രി​ച്ച കെ​ട്ടി​ട ഉ​ദ്‌​ഘാ​ട​നം ഇ​ന്ന്
Sunday, October 18, 2020 11:10 PM IST
കോ​ഴി​ക്കോ​ട് : ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത​ര‌​യ്ക്ക്‌ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്‌​ണ​ൻ നി​ർ​വ​ഹി​ക്കും. കെ​ട്ടി​ട​ത്തി​ൽ സ്റ്റേ​ജ്, ശു​ചി​മു​റി​ക​ൾ, ജ​ന​റേ​റ്റ​ർ, ലി​ഫ്റ്റ്‌ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
പ​ത്ത്‌ കി​ലോ​വാ​ട്ട് സൗ​രോ​ർ​ജ പ്ലാ​ന്‍റു​മു​ണ്ട്‌. 1.15 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്‌.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നാം​നി​ല​യി​ൽ 4070 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 300 പേ​ർ​ക്കി​രി​ക്കാം.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ളി​ല്ലാ​ത്ത​പ്പോ​ൾ ഹാ​ൾ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ​രി​പാ​ടി​ക​ൾ​ക്ക് വാ​ട​ക​യ്‌​ക്ക് ന​ൽ​കും.