വി​വി​ധ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Thursday, October 1, 2020 12:04 AM IST
കൂ​ട​ര​ഞ്ഞി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് പ്ര​ള​യ ബാ​ധി​ത ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി​അ​നു​വ​ദി​ച്ച വി​വി​ധ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ജോ​ർ​ജ്ജ് എം. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 10 ല​ക്ഷം ഉ​പ​യോ​ഗി​ച്ച് പൂ​വാ​റ​ൻ​തോ​ട് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​
മ​ഞ്ഞ​പ്പൊ​യി​ൽ - കു​ളി​രാ​മു​ട്ടി ബൈ​പാ​സ് റോ​ഡ് 10 ല​ക്ഷം, ആ​ന​യോ​ട് - കൂ​രി​യോ​ട് റോ​ഡ് 10 ല​ക്ഷം, ഉ​റു​മി - കു​ളി​രാ​മു​ട്ടി - പെ​രു​മ്പു​ള റോ​ഡ് 10 ല​ക്ഷം, പൂ​വാ​റം​തോ​ട് - ക​ല്ലം​മ്പു​ല്ല് എ​സ്. ടി. ​കോ​ള​നി ത​മ്പു​രാം കൊ​ല്ലി റോ​ഡ് 20 ല​ക്ഷം, ക​ല്ലം​പു​ല്ല് - ഓ​ട​പൊ​യി​ൽ റോ​ഡ് 25 ല​ക്ഷം, മ​ഞ്ഞ​ക്ക​ട​വ് - പ​ള്ളി​ക്കു​ന്ന് - നാ​യാ​ടും പൊ​യി​ൽ റോ​ഡ് 10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ഫ​ണ്ട​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​പൂ​വാ​റ​ൻ​തോ​ട് ഗ​വ.​എ​ൽ​പി​സ്കൂ​ൾ യു​പി സ്കൂ​ൾ ആ​യി അ​പ്‌​ഗ്രേ​ഡ് ചെ​യ്യാ​ൻ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​ക​ൾ​പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ. അ​റി​യി​ച്ചു.​

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ മേ​രി ത​ങ്ക​ച്ച​ൻ, സ​ണ്ണി പെ​രി​കി​ലും ത​റ​പ്പേ​ൽ, തോ​മ​സ് മാ​ത്യു, ദീ​പ സ​ന്തോ​ഷ്, ജി​ജി ക​ട്ട​ക്ക​യം എ​ന്നി​വ​രും ജ​ലീ​ൽ ഇ.​ജെ, ഹെ​ഡ് മാ​സ്റ്റ​ർ മു​സ്ത​ഫ,പി.​എ​ൻ . ത​ങ്ക​പ്പ​ൻ, കെ.​എം. മോ​ഹ​ന​ൻ, എ​സ്.​ഡി. ബി​ജു, വൈ​ശാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.