കാ​യ​ക്കൊ​ടി​യി​ൽ സ​ഫ​ലം പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം
Monday, September 28, 2020 11:56 PM IST
കു​റ്റ്യാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സു​ഫ​ലം പ​ദ്ധ​തി​ക്ക് കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം. പ​ദ്ധ​തി​ക്കാ​യി​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് രണ്ടായിരത്തോ​ളം ഫ​ല വ്യ ​ക്ഷത്തൈക​ൾ വി​ത​ര​ണം ചെ​യ്തു. ഒ​രു കു​ടും​ബ​ത്തി​ന് അ​ഞ്ചി​നം തൈ​ക​ളാ​ണ് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ല്കി​യ​ത്. ക​രി​മ്പാ​ല​ക്ക​ണ്ടി പു​ന്ന​ത്തോ​ട്ട​ത്തി​ൽ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഫ​ല​വൃ​ക്ഷ​തൈ വി​ത​ര​ണം സ്റ്റാ​ന്‍ഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. സു​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. സു​കി​ലേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ്ര​സം​ഗി​ച്ചു.