ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധം: മെ​ഡി​.കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും
Friday, September 25, 2020 11:28 PM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ദി​വ​സ വേ​ത​ന​ക്കാ​രെ പി​രി​ച്ചു വി​ട്ട ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര സ​ഹാ​യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 28-ന് ​രാ​വി​ലെ 10.30ന് ​പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫി​സ് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ദി​നേ​ശ് പെ​രു​മ​ണ്ണ പ​റ​ഞ്ഞു.​പ​ത്തു വ​ര്‍​ഷ​ത്തി​ല​ധി​കം ജോ​ലി ചെ​യ്ത​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. ക​ള​ക്ട​ര്‍​ക്കും മ​ന്ത്രി​ക്കും ന​ല്‍​കി​യ നി​വേ​ദ​നം ഫ​ലം കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര രം​ഗ​ത്തെ​ത്തി​യ​ത്.
കൊ​വി​ഡ് കാ​ല​ത്തും ജോ​ലി ചെ​യ്ത​വ​രെ​യാ​ണ് ഇ​പ്പോ​ള്‍ പി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. ദി​വ​സ വേ​ത​ന​ക്കാ​രെ പ​റ​ഞ്ഞു വി​ട്ട​ത് കാ​ര​ണം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ന്നെ താ​ളം തെ​റ്റി​. ധ​ര്‍​ണ കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​പ്ര​വീ​ണ്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍​ച്ച്1​ന് ശേ​ഷ​വും പു​ന​ര്‍ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ല്‍ ഒ​ന്നു മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത കാ​ല സ​ത്യ​ഗ്ര​ഹം ന​ട​ത്തും. പി.​ടി ജ​നാ​ര്‍​ദ്ദ​ന​ന്‍, പു​തു​ശേ​രി വി​ശ്വ​നാ​ഥ​ന്‍,വി​ബീ​ഷ് ക​മ്മ​ന​ക്ക​ണ്ടി,കെ.​വി​ജ​യ​നി​ര്‍​മ​ല എന്നിവർ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.