ഡി​എ​ഫ്ഒയ്ക്കെതിരെ നടപടി വേണമെന്ന് എം​പി
Friday, September 25, 2020 11:28 PM IST
താ​മ​ര​ശേ​രി: സി​പി​എ​മ്മി​ന്‍റെ പ്രേ​ര​ണ​യോ​ട് കൂ​ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​എ​ഫ്ഒ​യു​ടെ ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ചേ​ര്‍​ന്ന​ത​ല്ല. ഡി​എ​ഫ്ഓ​യു​ടെ ഇ​ത്ത​രം ചെ​യ്തി​ക​ളി​ല്‍ വ​നം വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ദ്ദേഹത്തിനെതിരെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം.​കെ. രാ​ഘ​വ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ലാ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് ചേ​ര്‍​ക്കാ​തെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് എ​തി​രെ നി​ല്‍​ക്കു​ന്ന ഭ​ര​ണ​ക​ഷി പ്ര​തി​നി​ധി​ക​ളെ മാ​ത്രം വി​ളി​ച്ച് ചേ​ര്‍​ത്ത് ച​ര്‍​ച്ച ചെ​യ്യാ​നെ​ത്തി​യ ഡി​എ​ഫ്ഒ​യെ ത​ട​യാ​ന്‍ ശ്ര​മി​ച്ച യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​ക്ക് ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കും. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍​ക്ക് ഡി​എ​ഫ്ഒ വി​ശ​ദീ​ക​ര​ണം ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത് ക​ര​ട് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്‍​പാ​യി​രു​ന്നു.
ജ​ന​വാ​സ​മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി, ഖ​ന​നം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ പ​രി​ധി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും ത​ട​യി​ട്ട സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും അ​ധി​കാ​രി​ക​ള്‍​ക്കും ഇ​നി എ​ന്ത് വി​ശ​ദീ​ക​ര​ണ​മാ​ണ് ന​ട​ത്താ​നു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ്ര​മേ​യം പാ​സാ​ക്കി​യ പു​തു​പ്പാ​ടി, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്കെ​തി​രെ തി​രി​ഞ്ഞ​തി​ലൂ​ടെ ഇ​രു ഭ​ര​ണ സ​മി​തി​ക​ളു​ടെ​യും ക​പ​ട മു​ഖം ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ഒ​രേ​സ​മ​യം വേ​ട്ട​ക്കാ​ര​നും ഇ​ര​ക്കു​മൊ​പ്പം നി​ല്‍​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക​ളു​ടെ നി​ല​പാ​ടു​ക​ള്‍​ക്ക് ജ​ന​ങ്ങ​ള്‍ യ​ഥാ​സ​മ​യം മ​റു​പ​ടി ന​ല്‍​കും.
ഡി​എ​ഫ്ഒ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന വ​സ്തു​ത, സി​പി​എം ഏ​രി​യ ക​മ്മ​റ്റി മെ​മ്പ​റോ​ടൊ​പ്പം പ​ത്ര സ​മ്മേ​ള​നം ന​ട​ത്തി​യ​തോ​ട് കൂ​ടി കൂ​ടു​ത​ല്‍ ഊ​ട്ടി ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.

യു​ഡി​എ​ഫ്
പ്ര​തി​ഷേ​ധി​ച്ചു

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ താ​മ​ര​ശേ​രി​യി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ലേ​യ്ക്ക് പ​രാ​തി പ​റ​യാ​നെ​ത്തി​യ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​ര​വും പ്ര​ക​ട​ന​വും ന​ട​ത്തി.
നി​ജേ​ഷ് അ​ര​വി​ന്ദ്, ന​ജീ​ബ് കാ​ന്ത​പു​രം, പ്രേം​ജി ജ​യിം​സ്, ബി​ജു താ​ന്നി​ക്കാ​ക്കു​ഴി, കെ.​വി. മു​ഹ​മ്മ​ദ്, അ​നി​ല്‍ ജോ​ര്‍​ജ്, മു​ഹ​മ്മ​ദ് ഷാ​ഹിം, ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​പ​തോ​ളം പേ​ര്‍​ക്കെ​തി​രെ ലോ​ക് ഡൗ​ണ്‍ ലം​ഘ​ന​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഡി‌​എ​ഫ്ഒ​യെ
സ​സ്പെ​ന്‍റ്
ചെ​യ്യ​ണ​മെ​ന്ന്
കി​സാ​ൻ കോ​ൺ​ഗ്ര​സ്

കൂ​രാ​ച്ചു​ണ്ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​കേ​ന്ദ്ര​ത്തി​ന് ചു​റ്റു​മു​ള്ള ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് കോ​ട​തി​യി​ൽ നി​ന്ന് തി​രി​ച്ച​ടി ല​ഭി​ച്ച​പ്പോ​ൾ അ​തി​ൽ​നി​ന്നും‌ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ബ​ഫ​ർ സോ​ൺ പ​രി​ധി​യി​ൽ വ​രി​ല്ലാ​യെ​ന്ന് ക​ർ​ഷ​ക​രെ തെ​റ്റി​ധ​രി​പ്പി​ച്ച് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​തി​നെ ചോ​ദ്യം ചെ​യ്ത കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ക​ണ്ണ​ന്ത​റ അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ പേ​രി​ൽ ക​ള്ള​ക്കേ​സ് ച​മ​ച്ച് അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി പ്ര​തി​ക്ഷേ​ധി​ച്ചു.
സം​ഭ​വ​ത്തി​ൽ ഡി​എ​ഫ്ഒ​യെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ന്‍റ് ചെ​യ്യ​ണ​മെ​ന്നും അ​ടി​യ​ന്തര​മാ​യി വ​നം മ​ന്ത്രി ഇ​ട​പെ​ട്ട് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ച​ന്ദ്ര​ൻ, ടി.​പി. നാ​രാ​യ​ണ​ൻ, അ​ഗ​സ്റ്റി​ൻ ക​ണ്ണേ​ഴ​ത്ത്, ഫാ​സി​ൽ ബേ​പ്പൂ​ർ, ജോ​യി നെ​ടു​മ്പ​ള്ളി​ൽ, കെ.​എം. രാ​ധാ​കൃ​ഷ​ണ​ൻ, പി. ​രാ​ജ​ൻ ബാ​ബു, അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​സെ​ടു​ത്ത​തി​ൽ
പ്ര​തി​ഷേ​ധി​ച്ചു

പെ​രു​വ​ണ്ണാ​മൂ​ഴി: ക​ർ​ഷ​ക നേ​താ​വ് അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ പേ​രി​ൽ ക​ള്ള​ക്കേ​സ് എ​ടു​പ്പി​ച്ച് ജ​യി​ല​ട​ച്ച അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​യി​ൽ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.
ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ്ജ് കും​ബ്ളാ​നി, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ഒ.​ഡി തോ​മ​സ്, ആ​വ​ള ഹ​മീ​ദ്, ഷാ​ജു ജോ​ർ​ജ്, കു​ര്യ​ൻ ചെ​മ്പ​നാ​നി, ബാ​ബു കൂ​നം​ത​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ട​പ​ടി വേ​ണം:
എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ

കോ​ഴി​ക്കോ​ട്: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ സോ​ൺ ആ​ക്കാ​നു​ള്ള കേ​ന്ദ്ര വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കാ​ൻ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി സ​മ​രം ചെ​യ്യു​ന്ന​തി​നി​ടെ ത​നി​ക്കു അ​ധി​കാ​രം ഇ​ല്ലാ​ത്ത വി​ഷ​യ​ത്തി​ൽ ത​ല​യി​ടാ​ൻ വ​ന്നു പ്ര​ദേ​ശ​ത്തു സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​നും ആ​റു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു അ​റ​സ്റ്റ് ചെ​യ്യാ​നും കാ​ര​ണ​ക്കാ​ര​ൻ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ന്യാ​യ​മാ​യി ചാ​ർ​ജ് ചെ​യ്ത കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.