സന്പർക്കപ്പട്ടിക അയ്യായിരം കടക്കും
Friday, September 25, 2020 12:37 AM IST
കോ​ഴി​ക്കോ​ട്:​മ​ല​ബാ​റി​ലെ പ്ര​ധാ​ന പ​ച്ച​ക്ക​റി മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​മാ​യ പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.​
നി​ല​വി​ല്‍ പോ​സി​റ്റീ​വാ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക അ​യ്യാ​യി​രം ക​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​മി​ല്ല.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നും വ​രെ പാ​ള​യ​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി എ​ത്തു​ന്ന​വ​രു​ണ്ട്. ഇ​വ​രു​ടെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യെ​ന്ന​ത് സ​ങ്കീ​ര്‍​ണ​മാ​ണ്.
ചെ​റു​തും വ​ലു​തു​മാ​യി ഇ​പ്പോ​ള്‍ 160 ഓ​ളം പ​ച്ച​ക്ക​റി-​പ​ഴം വി​ല്‍​പ​ന ന​ട​ത്തു​ന്ന ക​ട​ക​ളാ​ണ് പാ​ള​യ​ത്തു​ള്ള​ത്. ഇ​തെ​ല്ലാം അ​ട​പ്പി​ച്ചു​ക​ഴി​ഞ്ഞു.
ഇ​തി​ന് പു​റ​മേ ഉ​ന്തു​വ​ണ്ടി ക​ച്ച​വ​ട​ക്കാ​രു​മു​ണ്ട്.
പ​ര​മാ​വ​ധി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
പാ​ള​യ​ത്ത് ജോ​ലി ചെ​യ്തു​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളോ ക​ച്ച​വ​ട​ക്കാ​രോ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും മു​ന്ന​റി​യി​പ്പ് ന​ല്‍​കി.