വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല്‍ നി​ര്‍​മി​ച്ച് പ​ണം ത​ട്ടി​യെ​ന്ന് പ​രാ​തി
Friday, September 25, 2020 12:37 AM IST
കോ​ഴി​ക്കോ​ട്: വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല്‍ ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വം. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രു​ടെ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് ഇ​ത്ത​രം സം​ഘം പ​ണം ത​ട്ടു​ന്ന​ത്.
മാധ്യമപ്രവർത്തകനായ എ.​സ​ജീ​വ​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ ത​ട്ടി​പ്പി​നി​ര​യാ​കു​ക​യും ചെ​യ്തു. ത​ന്‍റെ പേ​രി​ല്‍ ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ​ല​രും ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യും എ.​സ​ജീ​വ​ന്‍ പ​റ​ഞ്ഞു.​നി​ല​വി​ല്‍ ഫേ​സ്ബു​ക്ക് സു​ഹൃ​ത്തു​ക്ക​ളാ​യ പ​ല​ര്‍​ക്കും വീ​ണ്ടും ഫ്ര​ണ്ട് റി​ക്വ​സ്റ്റ് കി​ട്ടി​യ​തി​നാ​ലാ​ണ് സം​ശ​യം തോ​ന്നി ത​ന്നെ ബ​ന്ധ​പ്പെ​ട്ട​ത്. ഫ്ര​ണ്ട് റി​ക്വ​സ്റ്റ് സ്വീ​ക​രി​ക്കു​ന്ന​വ​രു​മാ​യി ഉ​ട​ന്‍ ത​ന്നെ ചാ​റ്റ് ന​ട​ത്തി അ​ത്യാ​വ​ശ്യ​മാ​യി പ​ണം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ​ലി​യ സം​ഖ്യ ചോ​ദി​ച്ച് അ​ത്ര​യും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞാ​ല്‍ ഉ​ള്ള തു​ക ഗൂ​ഗി​ള്‍ പേ ​വ​ഴി അ​യ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. ഗ​ള്‍​ഫി​ലു​ള്ള സു​ഹൃ​ത്ത് അ​ബ്ദു​ൾ​സ​ലിം ഇ​ങ്ങ​നെ ക​ബ​ളി​പ്പി​ക്ക​പെ​ട്ട​താ​യി എ.​സ​ജീ​വ​ന്‍ ക​മ്മി​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. 030001521211 എ​ന്ന അ​ക്കൗ​ണ്ട് ന​മ്പ​റി​ലേ​ക്ക് (ഐ​എ​ഫ്എ​സ്സി- ഐ​സി​ഐ​സി 0003000) 18,000 രൂ​പ അ​യ​ച്ചു​കൊ​ടു​ത്ത​താ​യി അ​ബ്ദു​ൾ സ​ലീം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പോ​ലെ എ​ത്ര​പേ​ര്‍​ക്കു പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ല്ല. ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ന്‍ തേ​ജ​സ് പു​രു​ഷോ​ത്ത​മ​ന്‍ ത​നി​ക്ക് ഗൂ​ഗി​ള്‍ പേ ​ഇ​ല്ലെ​ന്നും ഫോ​ണ്‍ പേ ​വ​ഴി അ​യ​ച്ചാ​ല്‍ മ​തി​യോ എ​ന്നു വി​ളി​ച്ചു​ചോ​ദി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.
ഏ​തു​വ്യ​ക്തി​യു​ടെ പേ​രി​ലാ​ണോ വ്യാ​ജ പ്രൊ​ഫൈ​ല്‍ നി​ര്‍​മി​ച്ച​ത് ആ ​വ്യ​ക്തി​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ഫ്ര​ണ്ട് റി​ക്വ​സ്റ്റ് അ​യ​ച്ച​ശേ​ഷം അ​വ​രു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്തു​ന്നു. വി​ശ്വാ​സ്യ​ത നേ​ടി​യ​ശേ​ഷം പ​ണം ഓ​ണ്‍​ലൈ​നാ​യി അ​യ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്.
2000 രൂ​പ മു​ത​ല്‍ 25,000 രൂ​പ വ​രെ​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം അ​യ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടാ​ണ് സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​ത്.

ചെ​റി​യ തു​ക​യാ​യ​തി​നാ​ല്‍ പ​രി​ച​യ​ക്കാ​രി​ല്‍ പ​ല​രും പ​ണം അ​യ​ച്ചു കൊ​ടു​ക്കും. പ​ല​രും ആ ​വ്യ​ക്തി​യു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​കു​ന്ന​ത്.​സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ലും സ​മാ​ന​മാ​യ ത​ട്ടി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നി​രു​ന്നു.