സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ക​രു​ടെ ദേ​ശീ​യ ശി​ല്‍​പ​ശാ​ല 29-ന് തുടങ്ങും
Friday, September 25, 2020 12:37 AM IST
കോ​ഴി​ക്കോ​ട് : സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ദേ​ശീ​യ ഏ​കോ​പ​ന സ​മി​തി​യു​ടെ ( എ​ഐ സി​ആ​ർ​പി​എ​സ്.) മു​പ്പ​ത്തി​യൊ​ന്നാ​മ​ത് ദേ​ശീ​യ ശി​ല്പ​ശാ​ല 29-ന് ​ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കും.
ഇ​രു​പ​ത്ത​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അ​ൻ​പ​തി​ൽ അ​ധി​കം ശാ​സ്ത്ര​ജ്ഞ​ർ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ചി​ന്‍റെ (ഐ​സി​എ​ആ​ർ) മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന ശി​ല്‍​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് -19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും​സം​ഘ​ടി​പ്പി​ക്കു​ക.
കേ​ര​ള​കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ആ​ർ. ച​ന്ദ്ര​ബാ​ബു ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
കു​രു​മു​ള​ക്, വ​ലി​യ ഏ​ലം, ചെ​റി​യ ഏ​ലം, ഇ​ഞ്ചി, മ​ഞ്ഞ​ൾ, മാ​ങ്ങ​യി​ഞ്ചി, ക​റു​വ, ജാ​തി, ഗ്രാ​മ്പൂ, മ​ല്ലി, ജീ​ര​കം, ഉ​ലു​വ, പെ​രും​ജീ​ര​കം, അ​യ​മോ​ദ​കം, ക​രിം​ജീ​ര​കം, കു​ങ്കു​മം എ​ന്നി​വ​യി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ളും അ​തി​ന്‍റെ ഫ​ല​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്യും.