നോ​ക്കു​കുത്തി​യാ​യി ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ
Friday, September 25, 2020 12:35 AM IST
കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി അ​ന​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ നശിക്കു ന്നു. ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ ‌‌ട​വ​റി​ൽ കാ​ല​ഹ​ര​ണ​പ്പെട്ടു​പോ​വു​ക​യാ​ണി​വി​ടെ. ജ​ന​റേ​റ്റ​ർ ഉ​ണ്ടെ​ങ്കി​ലും വൈ​ദ്യു​തി നി​ല​ച്ചാ​ൽ സ്വ​യം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. കോ​ട​ഞ്ചേ​രി എ​സ്എ​സ്എ​യു​ടെ കീ​ഴി​ലു​ള്ള ഈ ​ട​വ​ർ നി​ൽക്കുന്ന സ്ഥ​ല​ത്തി​ന്‍റെ വാ​ട​ക പോ​ലും നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി ന​ൽ​കാ​ത്ത​അവ​സ്ഥാ​യാ​ണു​ള്ള​ത്.
ട​വ​ർ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വി​ദ്യാ​ർ​ഥി​ക​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ട​വ​റി​ന്‍റെ ദുഃ​സ്ഥി​തി ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​ണ്ണോ​ത്ത് യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബാ​ബു ചേ​ണാ​ൽ, സെ​ക്ര​ട്ട​റി ജി​മ്മി അ​റ​ക്ക​ലേ​ട്ട്, ഖ​ജാ​ൻ​ജി ഷാ​ബു ചീ​രാം​കു​ഴി, മാ​ത്യു വ​ട​ക്കേ​ൽ, സ​ജി പു​തി​യവീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.