മു​ക്കം ടൗ​ൺ പ​രി​ഷ്ക​ര​ണം: വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണ​മെ​ന്ന്
Friday, September 25, 2020 12:35 AM IST
മു​ക്കം: മു​ക്കം ടൗ​ൺ പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളൂം മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​യും അ​വ​രു​മാ​യി ച​ർ​ച്ച​ക്ക് ത​യാ​റാ​കാ​തെ​യും പ്ര​വൃ​ത്തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
40 വ​ർ​ഷ​ത്തി​ല​ധി​കം വ്യാ​പാ​രം ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ളോ ന​ഷ്ട പ​രി​ഹാ​ര​മോ പ്ര​ഖ്യാ​പി​ക്കാ​തെ അ​ക്വ​സി​ഷ​ൻ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ന്ന​തി​നെ​തി​രെ ഇ​ന്ന​ലെ മു​ക്കം വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ഭ​ര​ണാ​ധി​കാ​രി​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​പ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യെ ക്ഷ​ണി​ക്കാ​തെ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ക​ഴി​ഞ്ഞ​ദി​വ​സം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം പ്ര​ഹ​സ​ന​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി റ​ഫീ​ഖ് മാ​ളി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണിറ്റ് പ്ര​സി​ഡ​ന്‍റ് കെ.​സി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​നാ​യി. യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. സി​ദ്ദീ​ഖ്, ട്ര​ഷ​റ​ർ ഗ​ണേ​ഷ് ക​മ്മ​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​എം. ഹാ​ഷി​ർ, മു​ഹ​മ്മ​ദ​ലി ച​ന്തം, നാ​സ​ർ, എ​ൻ.​കെ.​കെ. നൗ​ഷാ​ദ്, ആ​ലി മ​യൂ​രി, നി​യാ​സ്, ജാ​ഫ​ർ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഷിം​ജി വാ​രി​യം​ക​ണ്ടി സം​സാ​രി​ച്ചു. അ​ക്വ​സി​ഷ​ൻ ന​ട​പ​ടി നേ​രി​ടു​ന്ന വ്യാ​പാ​രി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.