മ​ഴ​യി​ലും കാ​റ്റി​ലും ക​നത്ത നാ​ശ​ന​ഷ്ടം
Sunday, September 20, 2020 11:42 PM IST
മു​ക്കം: ര​ണ്ടു ദി​വ​സം തു​ട​ർ​ച്ച​യാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ന്ന​ലെ​യു​ണ്ടാ​യ കാ​റ്റി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളേ​റെ. വീ​ടു​ക​ൾ ത​ക​രു​ക​യും മ​ര​ങ്ങ​ൾ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണ് മു​ക്കം മാ​ങ്ങാ പൊ​യി​ൽ ഒ​ന്പ​താം ഡി​വി​ഷ​നി​ൽ മു​ത്തേ​രി മു​തി​ര​ക​ണ്ണി​ൽ അ​പ്പു​ണ്ണി​യു​ടെ വീ​ട് ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല. ഏ​ക​ദേ​ശം അ​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് താ​മ​സ​ത്തി​നു താ​ത്ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി.

കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ട് പാ​റ​ക്ക​ൽ സു​ൽഫി ക്കർ അലി​യു​ടെ വീ​ട് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യാ​ണ് ത​ക​ർ​ന്ന​ത്. അ​സ​മ​യ​ത്താ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ് വീ​ഴാ​റാ​യ വീ​ട്ടി​ൽ ത​മ​സി​ക്കു​ന്ന​ത് ജീ​വ​നു ഭീ​ഷ​ണി​യാ​യ​തി​നാ​ൽ താ​മ​സം മാ​റി.

കാ​ര​ശേ​രി കു​മാ​ര​നെ​ല്ലൂ​ർ വി​ല്ലേ​ജി​ലെ പാ​ഴൂ​ർ​തോ​ട്ടം പു​ളി​ക്ക​ൽ ആ​മി​ന​യു​ടെ​യും ന​ടു​വി​ലേ​ട​ത്ത് അ​ലി​യു​ടെ​യും വീ​ടി​നോ​ടു ചേ​ർ​ന്ന മ​തി​ലി​ടി​ഞ്ഞ് ര​ണ്ടു വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വെ​ള്ള​ത്തി​ന്‍റെ പൈ​പ്പ് പൊ​ട്ടു​ക​യും ചെ​യ്തു. ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്താ​ലേനാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ശ​രി​യാ​യ ക​ണ​ക്കു കി​ട്ടൂ. ആ​ന​ക്കാം​പൊ​യി​ൽ, പു​ല്ലൂ​രാം​പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഇ​രു​വ​ഞ്ഞി​പ്പു​ഴ നി​റ​ഞ്ഞൊ​ഴു​കി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. കാ​ര​മൂ​ല-​വ​ല്ല​ത്താ​യ്പാ​റ പാ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങി ഗ​താ​ഗ​തം നി​ല​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ൽ മു​ക്കം -കാ​ര​ശേ​രി റോ​ഡി​ൽ ചോ​ണാ​ട് മ​രം വീ​ണു ഗ​താ​ഗ​തം സ്തം​ഭി​ച്ചു.മു​ക്കം -കോ​ഴി​ക്കോ​ട് റോ​ഡി​ലെ മാ​ന്പ​റ്റ ഗം​ഗ കാ​റ്റ​റിം​ഗി​ന് സ​മീ​പം റോ​ഡി​നു കു​റു​കെ മ​രം വീ​ണു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു മാ​റ്റി. കാ​ര​മൂ​ല​യി​ൽ നൂ​റോ​ളം റ​ബ​ർ മ​ര​ങ്ങ​ൾ നി​ലം​പൊ​ത്തി, വാ​ഴ ന​ശി​ച്ചു. ക​വു​ങ്ങ് പൊ​ട്ടി​വീ​ണു. മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും ത​ക​ർ​ന്ന​തി​നാ​ൽ പ​ല ഭാ​ഗ​ത്തും വൈ​ദ്യു​തി​യു​ണ്ടാ​യി​ല്ല.