ആ​ദ​ർ​ശ് ര​ജീ​ന്ദ്ര​ന് തിരുവന്പാടി ഗ്രാമപ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​ര​വ്
Sunday, September 20, 2020 11:42 PM IST
തി​രു​വ​ന്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ആ​ദ്യ​മാ​യി സി​വി​ൽ സ​ർ​വീ​സ് ല​ഭി​ച്ച ആ​ദ​ർ​ശ് ര​ജീ​ന്ദ്ര​ന് തി​രു​വ​ന്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

നി​ല​വി​ൽ ഐ​പി​എ​സ്‌​ റാ​ങ്കി​ൽ സ​ർ​വീ​സി​ലി​രി​ക്കെ വീ​ണ്ടും സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യെ​ഴു​തി ഉ​യ​ർ​ന്ന റാ​ങ്കി​ൽ വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ് ആ​ദ​ർ​ശ്. ഒ​രു പൊ​തുവി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ച്ച് ഉ​ന്ന​ത നി​ല​യി​ലേ​ക്കെ​ത്തു​ന്ന തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തെ വ്യ​ക്തി​യാ​ണ് തൊ​ണ്ടി​മ്മ​ൽ സ്വ​ദേ​ശി​യാ​യ ആ​ദ​ർ​ശ് ര​ജീ​ന്ദ്ര​ൻ.

പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം മാ​ത്യ​ക​യാ​​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ വാ​ർ​ഡ് അംഗം കെ.​ആ​ർ. ഗോ​പാ​ല​ൻ, വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ ജ​യ​പ്ര​സാ​ദ്, ഗി​രീ​ഷ്, പി.​സി. മെ​വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.