ക​ന​ത്ത​മ​ഴ​യി​ൽ ന​രി​ന​ട-തോ​ണി​ക്ക​ട​വ് റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്നു
Sunday, September 20, 2020 11:40 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട ന​രി​ന​ട - തോ​ണി​ക്ക​ട​വ് റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്നു. കൊ​ക്ക​പ്പു​ഴ താ​ഴെ എ​ർ​ത്ത് ഡാ​മി​ന് സ​മീ​പ​മു​ള്ള റോ​ഡി​ന്‍റെ ഉ​യ​ര​ത്തി​ലു​ള്ള ക​രി​ങ്ക​ൽ ഭി​ത്തി​യു​ടെ എ​ട്ട് മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. ഇ​തി​ന് സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള വൈ​ദ്യു​തി​കാ​ൽ അ​പ​ക​ട​നി​ല​യി​ലാ​ണു​ള്ള​ത്.