സ്വ​ർ​ക്ക​ട​ത്തു​കാ​ര​നെ​ന്ന് കരുതി യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു
Friday, September 18, 2020 11:30 PM IST
കൊ​ണ്ടോ​ട്ടി: സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ര​നെ​ന്ന് സം​ശ​യി​ച്ച് ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ന​ടു റോ​ഡി​ൽ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പിന്നീട് വ​ഴിയി​ൽ ഉ​പേ​ക്ഷി​ച്ചു. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സി​നെ​യാ​ണ് കൊ​ണ്ടോ​ട്ടി- അ​രീ​ക്കോ​ട് റോ​ഡി​ൽ കാ​ളോ​ത്തുവ​ച്ച് ഒ​രു സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പി​ന്നീ​ട് മു​ക്കം പെ​ട്രോ​ൾ പ​ന്പി​നുസ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റി​യാ​സ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. രാ​ത്രി​യോ​ടെ ക​ക്കാ​ടം​പൊ​യി​ലി​ലെ റി​സോ​ർ​ട്ടി​ൽ നി​ന്ന​യ​ച്ച കാ​റി​ലാ​ണ് മ​ട​ങ്ങി​യി​രു​ന്ന​ത്. ഈ ​കാ​റി​നെ പി​ന്തു​ട​ർ​ന്ന ക​ള​ള​ക്ക​ട​ത്ത് ഏ​ജ​ന്‍റു​മാ​രു​ടെ സം​ഘം കാ​ർ ത​ട​ഞ്ഞ് പു​റ​ത്തി​റ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തു​ക​ണ്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ മ​റ്റൊ​രു കാ​ർ എ​ത്തി ഇ​യാ​ളെ അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി. കാ​ർ ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റി​യാ​സ് ഇ​ന്ന​ലെ കു​റ്റ്യാ​ടി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് റി​യാ​സി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ ക​ഥ പു​റ​ത്ത​റി​യു​ന്ന​ത്. ദു​ബാ​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന റി​യാ​സ് കോ​വി​ഡ് മൂ​ലം ജോ​ലി ന​ഷ്ട​പ്പെ​ട്ട​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് 30,000 രൂ​പ​യ്ക്ക് സ്വ​ർ​ണം കൊ​ണ്ടു​പോ​കാ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത് ഏ​ജ​ന്‍റ് എ​ത്തി​യ​ത്.
ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ക്കാ​ൻ മൂ​ന്നു​സ്വ​ർ​ണ ഗു​ളി​ക​ക​ളും ന​ൽ​കി. എ​ന്നാ​ൽ സ്വ​ർ​ണം നി​കു​തി അ​ട​ച്ച് കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​യാ​ൾ ത​യാ​റാ​യ​ത്. പി​ന്നീ​ട് റി​യാ​സ് സ്വ​ർ​ണം സു​ഹൃ​ത്ത് മു​ഖേ​ന ക​ള​ള​ക്ക​ട​ത്ത് സം​ഘ​ത്തി​നു ത​ന്നെ കൈ​മാ​റാ​ൻ ഏ​ൽ​പ്പി​ച്ച് ക​രി​പ്പൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
വീ​ട്ടി​ൽ പ്രാ​യ​മാ​യ മാ​താ​വും ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ള​ള​തി​നാ​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​നു​ള​ള സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​ക്കാ​ടം പൊ​യി​ലി​ലെ സു​ഹൃ​ത്ത് അ​നൂ​പ് റി​സോ​ർ​ട്ടി​ൽ സൗ​ജ​ന്യ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കി വാ​ഹ​നം അ​യ​ച്ചു ക്ഷ​ണി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ റി​യാ​സ് ത​ങ്ങ​ളു​ടെ സ്വ​ർ​ണം ന​ൽ​കാ​തെ മു​ങ്ങു​ക​യാ​ണെ​ന്ന ധാ​ര​ണ​യി​ലാ​ണ് സം​ഘം പി​ന്തു​ട​ർ​ന്ന​തും ത​ട്ടി​ക്കൊ​ണ്ടു പോ​യ​തും. നാ​ലു കാ​റി​ലാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്. പ​ത്തോ​ളം പേ​രു​ണ്ടെ​ന്നാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.