സ​ർ​വേ സം​ഘ​മെ​ത്തി​യി​ല്ല; തു​ര​ങ്കപാ​തയുടെ സ​ർ​വേ ന​ട​പ​ടി​ക​ൾ വീ​ണ്ടും മാ​റ്റി
Friday, September 18, 2020 11:28 PM IST
മു​ക്കം: ആ​ന​ക്കാം​പൊ​യി​ല്‍ ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ര്‍​വേ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ര​ണ്ടാം ത​വ​ണ​യും മാ​റ്റി​വച്ചു. ക​ന​ത്ത മ​ഴ മൂ​ലം കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് സ​ർ​വേ സം​ഘ​ത്തി​ന് എ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​വേ മാ​റ്റി​യ​ത്. ഈ ​മാ​സം 14 ന് ​സം​ഘ​മെ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ 18ലേ​ക്ക് സ​ർ​വേ മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ന​ലെ​യും സം​ഘ​ത്തി​ന് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തോ​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ 22 ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി സം​ഘം എ​ത്തു​ക​യാ​ണ​ങ്കി​ൽ 22 ന് ​സ​ർ​വേ തു​ട​ങ്ങു​മെ​ന്ന് ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​യ കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ കോ​ര്‍​പ​റേ​ഷ​ന്‍റെ 12 അം​ഗ സം​ഘ​മാ​ണ് സ​ര്‍​വേ, ഫീ​ല്‍​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍, ട്രാ​ഫി​ക് സ്റ്റ​ഡി എ​ന്നി​വ​യ്ക്കാ​യി എ​ത്തു​ന്ന​ത്. പൂ​നെ​യി​ല്‍ നി​ന്നാ​ണ് കെ​ആ​ര്‍​സി​എ​ല്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ (പ്രോ​ജ​ക്ട്) കേ​ണ​ല്‍ ര​വി​ശ​ങ്ക​ര്‍ ഖോ​ഡ​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​ജി​നീ​യ​റിം​ഗ് സം​ഘ​മെ​ത്തു​ക. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നൂ​റു​ദി​ന ക​ര്‍​മ്മപ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യ തു​ര​ങ്ക​പാ​ത​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഞ്ചിം​ഗ് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കാം​പൊ​യി​ലി​ന് സ​മീ​പ​ത്തെ സ്വ​ര്‍​ഗം​കു​ന്ന് മു​ത​ല്‍ വ​യ​നാ​ട്ടി​ലെ ക​ള്ളാ​ടി വ​രെ 6.8 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ര​ണ്ടു​വ​രി പാ​ത​യ​ട​ങ്ങു​ന്ന തു​ര​ങ്ക​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. കൂ​ടാ​തെ തു​ര​ങ്ക​ത്തെ ബ​ന്ധി​പ്പി​ച്ച് ര​ണ്ട് വ​രി സ​മീ​പ​ന റോ​ഡും കു​ണ്ട​ന്‍​തോ​ടി​ല്‍ 70 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ര​ണ്ടു​വ​രി പാ​ല​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കും. പ​ദ്ധ​തി​ക്കാ​യി കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ കോ​ര്‍​പ​റേ​ഷ​ന്‍ നാ​ല് അ​ലൈ​ന്‍​മെ​ന്‍റു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ല്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ​തെ​ന്ന് വി​ല​യി​രു​ത്തി​യ ആ​ന​ക്കാം​പൊ​യി​ല്‍ മ​റി​പ്പു​ഴ​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് വ​യ​നാ​ട്ടി​ലെ ക​ള്ളാ​ടി​യി​ല്‍ എ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ അ​ലൈ​ന്‍​മെ​ന്‍റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​ത്.