ധ​ർ​മ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​നു കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക്കു​ള്ള അം​ഗീ​കാ​രം
Friday, September 18, 2020 11:28 PM IST
മു​ക്കം: കോ​വി​ഡ് അ​ണു​ബാ​ധ​യെ ത​ട​യു​ന്ന​തി​നും രോ​ഗി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പൂ​ർ​ണ്ണ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള കൃ​ത്യ​വും ശാ​സ്ത്രീ​യ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ർ​മ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​നു അം​ഗീ​കാ​രം.
സി​എ​എ​ച്ച്ഒ, ഐ​സി​എം​ആ​ർ-​എ​ൻ​ഐ​ഒ​എ​ച്ച്, ഇ​ന്ത്യ​ൻ ഗ്ളോ​ബ​ൽ സൊ​സൈ​റ്റി ഓ​ഫ് എ​ച്ച്എ​സ്ഇ പ്രോ​ഫ​ഷ​ണ​ൽ എ​ന്നി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്ത​ർ​ദേ​ശി​യ മ​ത്‌​സ​ര​ത്തി​ൽ 107 സർക്കാർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽനി​ന്ന് ര​ണ്ടാം സ്ഥാ​ന​മാ​ണ് ധ​ർ​മ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ൽ ല​ഭി​ച്ച​ത്.
ലോ​ക രോ​ഗി സു​ര​ക്ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ സ്മോ​ൾ സൈ​സ് ഹോ​സ്പി​റ്റ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.