ബ​ഫ​ർ സോ​ൺ: ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന്
Friday, September 18, 2020 11:28 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള ക​ർ​ഷ​ക ജ​ന​ത​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് എ​ൻ​സി​പി കി​സാ​ൻ സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​സ​ഫ് പ​റ​ഞ്ഞു.

ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ എ​ൻ​സി​പി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​റി​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ​തി​നാ​യി​രം ക​ത്തു​ക​ൾ അ​യ​ക്കു​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​എ​ഫ്ഒ അ​ശാ​സ്ത്രീ​യ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​യും ത​യാ​റാ​ക്കി​യ ബ​ഫ​ർ സോ​ണി​ൽ നി​ന്ന് 13 വി​ല്ലേ​ജു​ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ബ​ഫ​ർ സോ​ൺ വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ൽ നി​ജ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പു​തി​യ ക​ര​ട് വി​ജ്ഞാ​പ​നം ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഗ​വ​ർ​ണ​ർ, മു​ഖ്യ​മ​ന്ത്രി, മ​റ്റ് മ​ന്ത്രി​മാ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ഡി​എ​ഫ്ഒ, ഫോ​റ​സ്റ്റ് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ എ​ന്നി​വ​ർ​ക്കാ​ണ് ക​ത്തു​ക​ൾ അ​യ​ച്ച​ത്.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൂ​പ്പി തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഡി. തോ​മ​സ്, വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട്, നി​ക്ലാ​വോ​സ് താ​ന്നി​ക്ക​ൽ, പി.​കെ. അ​ബ്ദു​ൾ അ​സീ​സ്, മാ​ത്യു ത​ട​ത്തി​ൽ, വ​സ​ന്ത പു​ന​ത്തി​ൽ, ഗോ​പാ​ല​ൻ പു​ല്ലാ​ന്നി​പ​റ​മ്പ​ത്ത്, ജാ​ക്സ​ൺ പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.