നീ​ല​ഗി​രി​യി​ൽ 82 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Thursday, September 17, 2020 11:56 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ 82 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. 87 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​രെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത്. നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​തു​വ​രെ 2682 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തി​ൽ പ​തി​നേ​ഴ് പേ​ർ മ​രി​ച്ചു. 618 പേ​ർ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.