കാലിക്കട്ട്
Thursday, September 17, 2020 11:55 PM IST
കോ​ഴ്‌​സ് അ​ഫി​ലി​യേ​ഷ​ന് അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ല്‍ 2020-21 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല ശി​പാ​ര്‍​ശ പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ എ​ന്‍​ഒ​സി ല​ഭി​ച്ച കോ​ഴ്‌​സു​ക​ള്‍​ക്ക് താ​ത്ക്കാ​ലി​ക അ​ഫി​ലി​യേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.
എം​ബി​എ പ്ര​വേ​ശ​നം: 18ന് ​അ​വ​സ​രം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ര്‍ (തൃ​ശൂ​ര്‍), തൃ​ശൂ​ര്‍ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍, പാ​ല​ക്കാ​ട് എ​ന്നീ സെ​ന്‍റ​റു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ത​ന്നി​ട്ട് ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി അ​ഡ്മി​ഷ​ന്‍ നേ​ടാ​ത്ത​വ​ര്‍​ക്ക് ഇ​ന്ന് ഒ​രു അ​വ​സ​രം കൂ​ടി ന​ല്‍​കും. 0494 2407363 എ​ന്ന ന​മ്പ​റി​ല്‍ രാ​വി​ലെ 11ന് ​ബ​ന്ധ​പ്പെ​ടു​ക.
ബി​എ​എം​എ​സ് പ​രീ​ക്ഷാ അ​പേ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ല്‍ ബി​എ​എം​എ​സ് (2009 സ്‌​കീം-2009 പ്ര​വേ​ശ​നം, 2008 സ്‌​കീം-2008 പ്ര​വേ​ശ​നം, 2007 സ്‌​കീം-2007 ഉം ​അ​തി​ന് മു​മ്പു​മു​ള്ള പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.