ക​ക്ക​യ​ത്ത് സ്ഥി​ര​മാ​യി ദു​രി​താ​ശ്വാ​സ കേ​ന്ദ്രം അ​നു​വ​ദി​ക്ക​മെ​ന്ന്
Thursday, September 17, 2020 11:52 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യാ​യ ക​ക്ക​യ​ത്ത് നി​ര​ന്ത​ര​മാ​യി ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും തു​ട​ങ്ങി​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​ര​മാ​യു​ള്ള ദു​രി​താ​ശ്വാ​സ കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ക​ക്ക​യം യൂ​ണി​റ്റ് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി വൈ​ദ്യു​തി വ​കു​പ്പി​ന്‍റെയും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെയും അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ല​വി​ൽ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ക​ക്ക​യം കൃ​സ്ത്യ​ൻ പ​ള്ളി​ക്ക് കീ​ഴി​ലു​ള്ള പാ​രി​ഷ്ഹാ​ളി​നും, സ​ർ​ക്കാ​ർ സ്കൂ​ളി​നും പ​രി​മി​ത​ങ്ങ​ളാ​യ സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളു​വെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സ​ത്തി​നാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ​ക്കാ​യി കെ​ട്ടി​ട​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും നി​വേ​ദ​നം ന​ൽ​കി​യ​താ​യും അ​റി​യി​ച്ചു. നി​സാം ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.