ചെ​ക്യാ​ട് ആ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്
Wednesday, September 16, 2020 10:56 PM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് ആ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം ഏ​ഴ് പേ​ർ​ക്ക് കോ​വി​ഡ്.​ഇ​തേ​ത്തു​ട​ർ​ന്ന് ചെ​ക്യാ​ട് പ്രാ​ഥ​മിക ആ​രോ​ഗ്യ കേ​ന്ദ്രം അ​ട​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ അ​ണു​ന​ശീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ശു​പ​ത്രി അ​ട​ച്ച​ത്.​അ​ണു ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം അ​ടു​ത്ത ദി​വ​സം തു​റ​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് എ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ് പു​തു​താ​യി പോ​സി​റ്റീ​വ് ആ​യ ആ​റ് പേ​ർ. അ​ഞ്ച് വ​യ​സുകാ​രി​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ൾ.​കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​വ​ള​യ​ത്ത് ബു​ധ​നാ​ഴ്ച ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക്ക് 80 പേ​രു​ടെ ശ്ര​വം എ​ടു​ത്തി​ട്ടു​ണ്ട്.​നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ സം​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ പെ​ട്ട​വ​രു​ടെ ശ്ര​വ​മാ​ണ് പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്.