ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ജി​ല്ല​യി​ല്‍ അ​ഞ്ച് പു​തി​യ വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കും
Thursday, August 13, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടെ പ​ച്ച​ക്ക​റി​ക​ള്‍​ക്ക് വി​പ​ണി ക​ണ്ടെ​ത്താ​ന്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ജി​ല്ല​യി​ല്‍ പു​തു​താ​യി അ​ഞ്ച് സ്റ്റാ​ളു​ക​ള്‍ ഓ​ണ​ത്തി​നു മു​മ്പാ​യി തു​റ​ക്കു​മെ​ന്ന് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്ക് ന്യാ​യ​വി​ല ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മി​ത​മാ​യ വി​ല​യി​ല്‍ പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ചേ​വ​ര​മ്പ​ല​വും, ന​രി​ക്കു​നി, പേ​രാ​മ്പ്ര, വി​ല്യാ​പ്പ​ള്ളി, ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​ണ്ണീ​ര്‍​പ​ന്ത​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൃ​ഷി മ​ന്ത്രി. വി.​എ​സ്. സു​നി​ല്‍​കു​മാ​റി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് പു​തി​യ സ്റ്റാ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന് വേ​ങ്ങേ​രി, ക​ക്കോ​ടി, അ​ത്തോ​ളി, എ​ല​ത്തൂ​ര്‍, കൊ​യി​ലാ​ണ്ടി, തോ​ട​ന്നൂ​ര്‍, മൊ​കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റാ​ളു​ക​ള്‍ ഉ​ള്ള​ത്. ഇ​തി​ല്‍ കു​ന്നു​മ്മ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച മൊ​കേ​രി സ്റ്റാ​ള്‍ ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ തു​ട​ങ്ങി​യ​താ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന്‍റെ വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 12 ആ​യെ​ന്ന് ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് കോ​ഴി​ക്കോ​ട് റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ ടി.​ആ​ർ. ഷാ​ജി അ​റി​യി​ച്ചു.