ത​ല​യാ​ട് ചീ​ടി​ക്കു​ഴി​യി​ല്‍ വ്യാ​പ​ക മ​ണ​ല്‍​ക്കൊ​ള്ള; മ​ണ​ല്‍ പി​ടി​ച്ചെ​ടു​ത്തു
Thursday, August 13, 2020 11:40 PM IST
താ​മ​ര​ശേ​രി: പൂ​നൂ​ര്‍ പു​ഴ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ത​ല​യാ​ട് ചീ​ടി​ക്കു​ഴി​യി​ല്‍ വ്യാ​പ​ക മ​ണ​ല്‍​ക്കൊ​ള്ള. അ​ന​ധി​കൃ​ത​മാ​യി വി​ല്‍​പ്പ​ന​യ്ക്ക് വാ​രി​യി​ട്ട മ​ണ​ല്‍ പി​ടി​കൂ​ടി. കാ​ന്ത​ലാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​നു​പ​മ, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ര​ണ്ട് ലോ​ഡ് മ​ണ​ല്‍ പി​ന്നീ​ട് താ​മ​ര​ശേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​യ്ക്ക് കൊ​ണ്ട് പോ​യി. പ​ടി​യ്ക്ക​ല്‍​വ​യ​ല്‍, തൂ​വ്വ​ക്ക​ട​വ്, തെ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ണ​ലൂ​റ്റ​ല്‍ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്.