വന്യമൃഗങ്ങൾ കൃ​ഷി ന​ശി​പ്പി​ച്ചു
Wednesday, August 12, 2020 11:57 PM IST
ചെ​മ്പ​നോ​ട: ചെ​ന്പ​നോ​ട​യി​ൽ കാ​ട്ടു​പ​ന്നി ക​പ്പ കൃ​ഷി ന​ശി​പ്പി​ച്ചു. ചെ​മ്പ​നോ​ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ കു​മ്പ​ക​പ്പ​ള്ളി മോ​നി​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി 60 മൂ​ട് ക​പ്പ ന​ശി​പ്പി​ച്ചു. ചെ​മ്പ​നോ​ട ആ​ലം​പാ​റ​യി​ലെ പാ​ല​റ ലി​ല്ലി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ​യും ക​പ്പ കാ​ട്ടു​പ​ന്നി ക​ഴി​ഞ്ഞ ദി​വ​സം ന​ശി​പ്പി​ച്ചി​രു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രോ​ട് പ​രാ​തി​പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലാ​യെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു. ക​ർ​ഷ​ക​രെ​യെ​യും കൃ​ഷി​യെ​യും സം​രം​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണു ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ വ​ന​പാ​ല​ക​ർ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നു പ​ഞ്ചാ​യ​ത്തു മെം​ബ​ർ സെ​മി​ലി സു​നി​ലും സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ക​ൺ​വീ​ന​ർ ജോ​ർ​ജ് കും​ബ്ലാ​നി​യും പ​റ​ഞ്ഞു.
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​പ്പ​ൻ​ചാ​ലി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 11 നാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്. ക​ണ്ട​പ്പ​ൻ​ചാ​ലി​ൽ തെ​ക്കി​നി​യി​ൽ ശി​വ​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് വ​രെ വ​ന്ന് കൃ​ഷി​യി​ട​ത്തി​ലെ 160 എ​ത്ത വാ​ഴ, കൈ​ത, ക​മു​ങ്ങ് തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു. കു​ന്ന​ത്ത്‌ പൊ​തി​യി​ൽ തോ​മ​സ്, ബേ​ബി പ​ടി​ഞ്ഞാ​റെ​കു​റ്റ്, ജോ​ർ​ജ് പ​ടി​ഞ്ഞാ​റെ​കു​റ്റ് എ​ന്നി​വ​രു​ടെ കൃ​ഷി സ്ഥ​ല​ത്തെ​യും വി​ള​ക​ൾ ന​ശി​പ്പി​ച്ചു.