ഇ​ഐ​എ: നാ​ശ​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന്
Wednesday, August 12, 2020 11:56 PM IST
തി​രു​വ​മ്പാ​ടി: എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ ഇം​പാ​ക്ട് അ​സെ​സ്മെ​ന്‍റ് (ഇ​ഐ​എ) ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ ഉ​ള്ള​ട​ക്കം രാ​ജ്യ​ത്ത് വ​രും ത​ല​മു​റ​യു​ടെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​ക്കു​ന്ന​താ​ണെ​ന്ന്‌ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​വാ​സ് പ്ര​വ​ർ​ത്ത​ക സ​മി​തി വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ ന​ട​ത്തി​യ യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക​ര​ട് നി​ർ​ദ്ദേ​ശം രാ​ജ്യ​ത്തെ മ​നു​ഷ്യ​ര​ക്ഷ​ക്കാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വാ​സ് യോ​ഗം കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം വ​കു​പ്പ് മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ആ​വാ​സ് വൈ​സ്ചെ​യ​ർ പേ​ഴ്സ​ൺ എ.​എം. ബി​ന്ദു​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി​ഷി പ​ട്ട​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് കു​മാ​ർ അ​മ്പ​ല​ക്ക​ണ്ടി, സ​ന്തോ​ഷ് മേ​ക്ക​ട, മി​നി രാ​ജു, വി.​സി. ഷാ​ജി, സു​ന്ദ​ര​ൻ.​എ. പ്ര​ണ​വം, എ.​എ​ൻ. ദേ​വ​ദാ​സ​ൻ, ശ​ശി വെ​ണ്ണ​ക്കോ​ട്, ബൈ​ജു ക​ല്ലു​രു​ട്ടി, ഷാ​ജി വാ​പ്പാ​ട്ട്, നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, പി.​വി. അ​ർ​ജ്ജു​ൻ, അ​നാ​മി​ക ബി​ജു, പി.​എ​ൻ. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഷോ​പ്പിം​ഗ് മാ​ള്‍
ത​റ​ക്ക​ല്ലി​ട​ല്‍ 15ന്

​താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മ്മി​ക്കു​ന്ന ഷോ​പ്പിം​ഗ് മാ​ളി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ്‍​ലൈ​നാ​യി ത​റ​ക്ക​ല്ലി​ടും. 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി 23000 ച​തു​ര​ശ്ര അ​ടി​യി​ല്‍ അ​ടി ഭാ​ഗ​ത്ത് പാ​ര്‍​ക്കിം​ഗ് ഉ​ള്‍​പ്പെ​ടെ ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന മാ​ളി​ല്‍ ഓ​ഡി​റ്റോ​റി​യം, ഫു​ഡ് കോ​ര്‍​ട്ട് തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​വീ​ക​രി​ച്ച രാ​ജീ​വ് ഗാ​ന്ധി ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​റും താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ച് വ​ര്‍​ഷ​ത്തെ വി​ക​സ​ന നേ​ട്ട​ങ്ങ​ളു​ടെ ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം എം.​കെ രാ​ഘ​വ​ന്‍ എം​പി​യും നി​ര്‍​വഹി​ക്കു​ം