മ​ഴ​യ്ക്ക് ശ​മ​നം; ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ കു​റ​ഞ്ഞു
Wednesday, August 12, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യ​തോ​ടെ ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ തു​ട​ങ്ങി. ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി അ​ഞ്ച് ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 19 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 47 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത്.
കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ൽ ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലെ ര​ണ്ടു ക്യാ​മ്പു​ക​ളി​ലാ​യി 19 പേ​രു​ണ്ട്. മാ​വൂ​ർ ജി​എം​യു​പി സ്‌​കൂ​ളി​ൽ ആ​റ് കു​ടും​ബ​ത്തി​ലെ 13 പേ​രും ക​ട​ലു​ണ്ടി വി​ല്ലേ​ജി​ൽ വ​ട്ട​പ്പ​റ​മ്പ ജി​എ​ൽ​പി സ്‌​കൂ​ളി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രു​മാ​ണ് ക്യാ​മ്പി​ൽ താ​മ​സി​ക്കു​ന്ന​ത്.
വ​ട​ക​ര താ​ലൂ​ക്കി​ൽ നി​ല​വി​ൽ ര​ണ്ടു ക്യാ​മ്പു​ക​ളു​ണ്ട്. ഒ​ഞ്ചി​യം അ​ങ്ക​ണ​വാ​ടി, ചെ​ക്യാ​ട് ജാ​തി​യേ​രി എം ​എ​ൽ പി ​സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ലാ​യി നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ 12പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. താ​മ​ര​ശേ​രി താ​ലൂ​ക്കി​ൽ ഒ​രു ക്യാ​മ്പ് മാ​ത്ര​മാ​ണു​ള്ള​ത്.
തി​രു​വ​മ്പാ​ടി വി​ല്ലേ​ജി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ എ​ൽ​പി​എ​സ് മു​ത്ത​പ്പ​ൻ​പു​ഴ​യി​ലെ ഈ ​ക്യാ​മ്പി​ൽ എ​ട്ട് കു​ടു​ബ​ങ്ങ​ളി​ലെ 16 പേ​രാ​ണു​ള്ള​ത്.
പ്ര​ദേ​ശ​ത്ത് ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു. ഉ​ണ്ണി​കു​ളം വി​ല്ലേ​ജി​ലെ മാ​വു​ള്ള​ക​ണ്ടി സാ​ബി​റ, കൊ​ല്ലോ​ന്നു​മ്മ​ൽ ക​ല​ന്ത​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് മ​രം വീ​ണ് ത​ക​ർ​ന്ന​ത്.