മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ചു
Wednesday, August 12, 2020 11:54 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് കേ​സു​ക​ൾ അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​നും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു​മാ​യി മാ​ന​ന്ത​വാ​ടി രൂ​പ​ത മാ​ന​ന്ത​വാ​ടി സ​മ​രി​റ്റ​ൻ​സ് എ​ന്ന പേ​രി​ൽ സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ചു.
രൂ​പ​ത​യു​ടെ 13 മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 20-40 വ​യ​സ് പ്രാ​യ​മു​ള്ള വൈ​ദി​ക​രും യു​വ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന സേ​ന​യി​ൽ 402 അം​ഗ​ങ്ങ​ളു​ണ്ട്.
രൂ​പ​ത സാ​മൂ​ഹി​ക​സേ​വ​ന​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല​യാ​ണ് സേ​ന ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​ർ.​സി​എം​എ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ(​ജ​ന​റ​ൽ മാ​നേ​ജ​ർ), കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ചെ​ന്പ​ക​ര(​ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ),എ​കെ​സി​സി ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റോ മ​ന്പ​ള്ളി​ൽ, കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ, എ​കെ​സി​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ.​സാ​ജു കൊ​ല്ല​പ്പി​ള്ളി​ൽ, സി​എം​എ​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​ത​പ്ലാ​ക്ക​ൽ(​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ)​എ​ന്നി​വ​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​ണ്.
മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് സേ​നാം​ഗ​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും.
രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ കോ​വി​ഡ് മ​ര​ണം ഉ​ണ്ടാ​യാ​ൽ സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.
സേ​നാം​ഗ​ങ്ങ​ൾ​ക്കു​ള്ള പി​പി​ഇ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ബി​ഷ​പ്സ് ഹൗ​സി​ൽ ബി​ബി​ൻ ചെ​ന്പ​ക്ക​ര, ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ​ക്ക് ന​ൽ​കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​പ​രി​ധി​യി​ൽ ജാ​തി, മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ മാ​ന​ന്ത​വാ​ടി സ​മ​രി​റ്റ​ൻ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​പോ​ൾ മു​ണ്ടോ​ലി​ക്ക​ൽ പ​റ​ഞ്ഞു.
രൂ​പ​ത​യി​ലെ 13 ഫൊ​റോ​ന​ക​ളി​ലും ഫൊ​റോ​ന വി​കാ​രി ര​ക്ഷാ​ധി​കാ​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വൈ​ദി​ക​ൻ മാ​നേ​ജ​രും യു​വ​ജ​ന പ്ര​തി​നി​ധി ക്യാ​പ്റ്റ​നു​മാ​യ ടീം ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു ഫാ.​പോ​ൾ കൂ​ട്ടാ​ല അ​റി​യി​ച്ചു.