തൊ​ണ്ടിമു​ത​ല്‍ തേ​ടി അ​ന്വേ​ഷ​ണ​സം​ഘം തൃ​ശൂ​രി​ല്‍; മൂ​ന്നു​പേ​ര്‍ അറസ്റ്റില്‍
Wednesday, August 12, 2020 11:54 PM IST
കോ​ഴി​ക്കോ​ട്: അ​ന്ത​ര്‍​സം​സ്ഥാ​ന മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ തൊ​ണ്ടി മു​ത​ല്‍ തേ​ടി അ​ന്വേ​ഷ​ണ​സം​ഘം തൃ​ശൂ​രി​ൽ. ഫ​റോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന ക​ണ്ണ​ന്‍ എ​ന്ന ക​ണ്ണ​ന്‍ മ​ണ​വാ​ള​ന്‍, സു​ഹൃ​ത്ത് മീ​നു എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ 18 വ​ര്‍​ഷ​മാ​യി ന​ട​ന്ന പ​ല മോ​ഷ​ണ കേ​സു​ക​ള്‍​ക്കും തു​മ്പാ​വു​ന്ന​ത്.
കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഡി​സി​പി സു​ജി​ത്ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തൃ​ശൂ​രി​ലേ​ക്ക് പോയി. ഇ​വി​ടു​ത്തെ ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് പോ​ലീ​സ് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 50 ല​ക്ഷം രൂ​പ​യു​ടെ ആ​ക്രി സാ​ധ​ന​ങ്ങ​ൽ വി​ൽ​പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെത്തി​യി​ട്ടു​ണ്ട്.
2002 ല്‍ ​കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പി​ടി​കൂ​ടി​യ ക​ണ്ണ​നെ കു​റി​ച്ച് പി​ന്നീ​ട് അറിവില്ലാ​യി​രു​ന്നു. അ​ടു​ത്തി​ടെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ര​ല​ട​യാ​ളം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ണ്ണ​ന്‍റെ പ​ങ്കി​നെ കു​റി​ച്ച് സം​ശ​യി​ക്കു​ന്ന​ത്. പ​ന്തീ​രാ​ങ്കാ​വ് ലീ ​ഗാ​മ ട്രേ​ഡേ​ഴ്സി​ലെ മോ​ഷ​ണ​ത്തി​ന് പി​ന്നി​ലും ക​ണ്ണ​നാ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. അ​ടു​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ണ്ണ​നൊ​പ്പം ഒ​രു സ്ത്രീ​യും ഉള്ളതാ​യും ഇ​വ​ര്‍ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും തി​രി​ച്ച​റി​ഞ്ഞു. മൂ​ന്നാ​ഴ്ച മു​മ്പ് മോ​ഷ​ണം ന​ട​ന്ന ഗാ​ല​ക്സി ഏ​ജ​ന്‍​സീ​സി​ലും മോ​ഷ​ണം ന​ട​ത്തി​യ​ത് സ്ത്രീ​യും പ​രു​ഷ​നും ചേ​ര്‍​ന്നാ​ണെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. ക​ണ്ണ​ന് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ല​ത്തൂ​ര്‍ പോ​ലീ​സ് ബൈ​ക്കി​ല്‍ അ​സ​മ​യ​ത്തെ​ത്തി​യ ക​ണ്ണ​നേ​യും യു​വ​തി​യേ​യും തി​രി​ച്ച​റി​ഞ്ഞ​ത്. പോ​ലീ​സ് വാ​ഹ​നം നി​ര്‍​ത്താ​നാ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ക​ണ്ണ​ന്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണ​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു.
വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പ​തി​വാ​യി മോ​ഷ​ണം ന​ട​ത്തി​വ​രാ​റു​ണ്ടെ​ന്ന് ക​ണ്ണ​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ള്‍ ആ​ക്രി​ക​ച്ച​വ​ട​ക്കാ​ര്‍​ക്കാ​ണ് ന​ല്‍​കു​ന്ന​ത്.
മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ള്‍ പ​തി​വാ​യി വാ​ങ്ങു​ന്ന ഫ​റോ​ക്കി​ലെ ആ​ക്രി ക​ച്ച​വ​ടം ന​ട​ത്തു​ന്ന പ​ട്ടാ​ന്പി സ്വ​ദേ​ശി ഫൈ​സ​ലി (32) നെ​യും മോ​ഷ​ണ സ​ഹാ​യി​ക​ളാ​യ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ൾ മു​രു​ക​ൻ (30), മു​രു​കേ​ശ​ൻ (36) എ​ന്നി​വ​രേ​യും പോ​ലീ​സ് പി​ടി​കൂ​ടി. മു​രു​ക​നെ​യും മു​രു​കേ​ശ​നെ​യും ചേ​വാ​യൂ​ർ എ​സ്ഐ അ​നി​ൽ​കു​മാ​റും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ണ്ണ​നെ​തി​രേ കു​ന്ന​മം​ഗ​ലം, മെ​ഡി​ക്ക​ല്‍​കോ​ള​ജ്, ക​സ​ബ, തേ​ഞ്ഞി​പ്പ​ലം, എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണ്ണൂ​ർ, മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.