പേരാന്പ്രയിൽ ഒ​ൻപതു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, August 12, 2020 11:54 PM IST
പേ​രാ​മ്പ്ര: ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​ന്‍​പ​തു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ പാ​ര്‍​ട്ടി​യും കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കാ​ര്‍​മാ​ര്‍​ഗം ക​ട​ത്തി ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ സി. ​ശ​ര​ത്ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.
കൊ​യി​ലാ​ണ്ടി മൂ​ടാ​ടി ചി​ങ്ങ​പു​രം സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി​യ​ത്ത് ക​ണ്ടി അ​ന്‍​സാ​ലി​യ​യി​ല്‍ ഷാ​മി​ല്‍ മു​ഹ​മ്മ​ദ് (28), ചെ​റു​വോ​ട്ട് സി. ​മു​ഹ​മ്മ​ദ് (41), അ​മ്പ​ച്ച​കാ​ട്ടി​ല്‍ ഷ​ബീ​ര്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് ര​ണ്ട് വ​ലി​യ ബാ​ഗു​ക​ളി​ലും ഒ​രു പ്ലാ​സ്റ്റി​ക് ചാ​ക്കി​ലും നി​റ​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ തൊ​ണ്ടി ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈക്കും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.
കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും മ​റ്റ് സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രെ​ന്ന് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ പ​റ​ഞ്ഞു. പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ആ​ന്ധ്ര വി​ജ​യ​വാ​ഡ​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ്. വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് വാ​ങ്ങി​യ​താ​ണെ​ന്ന് പ​റ​യു​ന്ന ക​ഞ്ചാ​വി​ന് കേ​ര​ള വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രും.
കോ​ഴി​ക്കോ​ട് ഇ​ന്‍റ​ലി​ജ​ന്‍​സ് ഇ​ന്‍​സ്പ​ക്ട​ര്‍ പ്ര​ജി​ത്ത്, എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡ് അം​ഗം ടി. ​ഷി​ജു​മോ​ന്‍, പേ​രാ​മ്പ്ര എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​കെ. ബാ​ബു​രാ​ജ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍. അ​ജ​യ​കു​മാ​ര്‍, ഇ​ന്‍റ​ലി​ജ​ന്‍​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി. ​പ്ര​ജി​ത്ത്, ച​ന്ദ്ര​ന്‍ കു​ഴി​ച്ചാ​ലി​ല്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സി.​കെ. ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.